കു​ടും​ബ​ശ്രീ വെ​ട്ടി​പ്പ്: അ​റു​പ​തോ​ളം വീ​ട്ട​മ്മ​മാ​ർ​ക്കു പ​ണം ന​ഷ്ട​മാ​യെ​ന്ന്
Friday, March 22, 2019 10:45 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ​യി​ൽ ന​ട​ന്ന പ​ണം വെ​ട്ടി​പ്പി​നെ സം​ബ​ന്ധി​ച്ച് സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​നും സ​ഹാ​യി​യും​ചേ​ർ​ന്ന് അം​ഗ​ങ്ങ​ളു​ടെ പേ​രി​ൽ വ​ൻ​തു​ക ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് ആ​രോ​പ​ണം. ഇ​തി​നോ​ട​കം അ​റു​പ​തോ​ളം വീ​ട്ട​മ്മ​മാ​ർ​ക്ക് പ​ണം ന​ഷ്ട​മാ​യ​താ​യാ​ണ് വി​വ​രം.

കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ൽ 440-ഓ​ളം ജെഎൽ​ജി ഗ്രൂ​പ്പി​ലാ​യി നാ​ലാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ളു​ണ്ട്. ഇ​തി​ൽ ബാ​ങ്ക് വാ​യ്പ ആ​വ​ശ്യ​മി​ല്ലാ​ത്ത​തും തി​രി​ച്ച​ട​യ്ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ല​ാത്ത​വ​രു​മാ​യ വീ​ട്ട​മ്മ​മാ​രെ ക​ണ്ടെ​ത്തി അ​വ​രെ​ക്കൊ​ണ്ട് വാ​യ്പ​യ്ക്ക് അ​പേ​ക്ഷ ന​ൽ​കി​ച്ച​ശേ​ഷം പ​ണം ത​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ആ​രോ​പ​ണം. ഒ​രു​ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തു​കൊ​ടു​ത്താ​ൽ 20000 രൂ​പ വീ​ട്ട​മ്മ​മാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കും. ഇ​തി​നു​പു​റ​മെ വാ​യ്പ​ത്തു​ക​യും പ​ലി​ശ​യും തി​രി​ച്ച​ട​ച്ചോ​ളാ​മെ​ന്ന് ഉ​റ​പ്പും ന​ൽ​കി​യാ​ണ് കു​ടും​ബ​ശ്രീ​യി​ലെ വ​നി​ത​ക​ളെ​കൊ​ണ്ട് വാ​യ്പ​യ്ക്ക് അ​പേ​ക്ഷ ന​ൽ​കി​ക്കു​ന്ന​ത്. പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​ക്കി​യും പ​ണം ത​ട്ടി. ക​ട​ലാ​സ് സം​ഘ​ട​ന​ക​ൾ ഉ​ണ്ടാ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.

ബാ​ങ്ക് അ​നു​വ​ദി​ക്കു​ന്ന വാ​യ്പ​തു​ക ചെ​യ​ർ​പേ​ഴ്സ​നും സ​ഹാ​യി​യും​ചേ​ർ​ന്ന് ബാ​ങ്കി​ൽ​നി​ന്ന് നേ​രി​ട്ടു വാ​ങ്ങു​ക​യാ​യി​രു​ന്നു. വി​ശ്വ​സ്ത​രാ​യി​രു​ന്ന​തി​നാ​ൽ ബാ​ങ്കു​കാ​ർ സം​ശ​യി​ച്ചി​രു​ന്നി​ല്ല. ക​ഞ്ഞി​ക്കു​ഴി​യി​ൽ നി​ര​വ​ധി ബാ​ങ്കു​ക​ൾ ഉ​ള​ള​പ്പോ​ൾ കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​യു​ള്ള തൊ​ടു​പു​ഴ​യി​ലെ കാ​ന​റ ബാ​ങ്കി​ൽ കു​ടും​ബ​ശ്രീ​യു​ടെ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്.

നി​ർ​ധ​ന​രും കൂ​ലി​പ്പ​ണി​ക്കാ​രു​മാ​യി വീ​ട്ട​മ്മ​മാ​രാ​ണ് കൂ​ടു​ത​ലും ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ. എ​ന്നാ​ൽ പ​ണ​മെ​ടു​ത്തു ന​ൽ​കി​യ പ​ല​രും ബാ​ങ്കി​ൽ​നി​ന്നും നോ​ട്ടീ​സ് വ​ന്ന​പ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​ലി​ന് ഇ​ര​യാ​യ വി​വ​രം തി​രി​ച്ച​റി​യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ 13 വ​നി​ത​ക​ൾ മു​ൻ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ടു​ത്ത് പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി പോ​ലീ​സി​നു കൈ​മാ​റു​ന്ന​തി​നു​പ​ക​രം സം​ഭ​വം ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച​താ​യി ആ​രോ​പ​ണ​മു​ണ്ട്.

ത​ട്ടി​പ്പി​നി​ര​യാ​യ വെ​ണ്‍​മ​ണി പാ​ലേ​ക്കു​ടി​യി​ൽ ജെ​സി ജോ​ഷി, കൂ​ട​ത്തൊ​ട്ടി പു​ര​മോ​ളി​ൽ ഗ്രേ​സി പീ​റ്റ​ർ, പാ​ല​പ്ലാ​വ് ആ​ദി​വാ​സി കോ​ള​നി​യി​ലെ കോ​രാ​ളി​യി​ൽ മി​നി തു​ട​ങ്ങി​യ​വ​ർ ഇ​വ​രു​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​രാ​ണെ​ന്നു പ​റ​യു​ന്നു. ഇ​വ​ർ പ​ഞ്ചാ​യ​ത്തി​ലും കു​ടും​ബ​ശ്രീ​യി​ലും പ​രാ​തി ന​ൽ​കി നി​ര​വ​ധി​ത​വ​ണ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി.

നി​ര​വ​ധി പ​രാ​തി​ക​ൾ വ​രാ​ൻ​തു​ട​ങ്ങി​യ​തോ​ടെ കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​യാ​യി​രു​ന്ന ചെ​യ​ർ​പേ​ഴ്സ​നെ​യും സ​ഹാ​യി​യേ​യും പാ​ർ​ട്ടി​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കൂ​ടു​ത​ൽ​പേ​ർ പ​രാ​തി​യു​മാ​യി എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.