കെ​പി​പി​എ​ച്ച്എ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് മൂ​ന്നാ​റി​ൽ
Friday, March 22, 2019 10:45 PM IST
തൊ​ടു​പു​ഴ: കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് മൂ​ന്നാ​ർ ശി​ക്ഷ​ക് സ​ദ​നി​ൽ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 11നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം എ​സ്.​രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ടി.​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ബാ​ല സു​ബ്ര​ഹ്മ​ണ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​നി​ൽ​കു​മാ​ർ, ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ.​ഡോ.​ജോ​ർ​ജ് ത​കി​ടി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് എം.​ടി.​തോ​മ​സി​നെ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എ​ൽ.​പാ​പ്പ​ച്ചി ആ​ദ​രി​ക്കും.

ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ടി.​തോ​ബി​യാ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ർ.​ക​റു​പ്പു​സ്വാ​മി,ഗോ​വി​ന്ദ​സ്വാ​മി, മൂ​ന്നാ​ർ എ​ഇ​ഒ എം.​മ​ഞ്ജു​ള, ഡൊ​മി​നി​ക് ചാ​ക്കോ, സി​ബി ജോ​സ​ഫ്, ദൊ​രൈ​പാ​ണ്ടി, ശ്രീ​ജി​ത്ത് ഡി. ​നാ​യ​ർ, സെ​ലി​ൻ ജോ​സ​ഫ്, ടി.​എം.​ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. എം.​ടി.​ആ​ന്‍റ​ണി സ്വാ​ഗ​ത​വും പി.​എം.​തോ​മ​സ് ന​ന്ദി​യും പ​റ​യും.

പ്രൈ​മ​റി സ്കൂ​ൾ ഹെ​ഡ്മാ​സ​റ്റ​ർ​മാ​രെ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ പ​രി​പാ​ടി​യി​ൽ നി​ന്നും ക്ലാ​സ് ചു​മ​ത​ല​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ടി.​മാ​ത്യു, സെ​ക്ര​ട്ട​റി കെ.​ടി.​തോ​ബി​യാ​സ്, വ​ൽ​സ​മ്മ.​വി.​ജോ​ർ​ജ്, സാ​ൽ​ജി ഇ​മ്മാ​നു​വേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.