ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ സ​മി​തി
Friday, March 22, 2019 10:46 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ ന​ശി​പ്പി​ക്കു​ന്ന ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് 25നു ​വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു വ​രെ തൊ​ടു​പു​ഴ മി​നി​സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നിൽ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ സ​ദ​സ് സം​ഘ​ടി​പ്പി​ക്കും. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹൈ​സ്കൂ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ല​യ​ന​നീ​ക്കം വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ രാ​ഷ്‌ട്രീ​യ​വ​ത്കരി​ക്കാ​നു​ള്ള ഗൂഢ​ത​ന്ത്ര​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ഇ​ത് പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​മേ​ൻ​മ കു​റ​യ്ക്കാ​നെ ഉ​പ​ക​രി​ക്കൂ. ഭ​ര​ണ സൗ​ക​ര്യ​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞ് ന​ട​ത്തു​ന്ന നീ​ക്കം വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ ക​ലു​ഷി​ത​മാ​ക്കാ​ൻ ഇ​ട​യാ​ക്കും. ല​യ​ന​നീ​ക്ക​ത്തി​ൽ പ്ര​തി​ഷേേ​ധി​ച്ച് വി​പു​ല​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കി. ല​യ​ന​തീ​രു​മാ​നം തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ പ്ല​സ്ടു മൂ​ല്യ​നി​ർ​ണ​യം ബ​ഹി​ഷ്ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ സ​ണ്ണി കൂ​ട്ടു​ങ്ക​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്‍​വീ​ന​ർ കെ.​ജെ. സ​ജി​മോ​ൻ , ജെ​യ്സ​ണ്‍ മാ​ത്യു, റെ​ക്സ് ജോ​ർ​ജ്, അ​നി​ൽ കു​മാ​ര​മം​ഗ​ലം, എം.​കെ. ഷെ​ല്ലി, ടോ​ജി തോ​മ​സ്, പി.​ഇ.​യൂ​നി​സ് , ജി​ജി ഫി​ലി​പ്പ്, ഫി​സോ​യി ജോ​ർ​ജ്, ജോ​യ്സ് മാ​ത്യു, സോ​യി തോ​മ​സ്, കെ.​സി. ബെ​ന്നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.