അ​വ​കാ​ശസം​ര​ക്ഷ​ണ റാ​ലി നടത്തും
Friday, March 22, 2019 10:46 PM IST
തൊ​ടു​പു​ഴ: ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വാ​ശ്യ​പ്പെ​ട്ട് ഇ​ന്ന് രാ​വി​ലെ 11നു ​കൗ​ണ്‍​സി​ൽ ഓ​ഫ് ദ​ളി​ത് ക്രി​സ്ത്യ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദ​ളി​ത് ക്രൈ​സ്ത​വ​ർ സെ​ക്രട്ടേറി​യേ​റ്റ് പ​ടി​ക്ക​ൽ റാ​ലി​യും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കും.

സാ​ന്പ​ത്തി​ക സാ​മൂ​ഹ്യ പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക, പ​രി​വ​ർ​ത്തി​ത ക്രൈ​സ്ത​വ​ർ​ക്ക് ഇ​ന്ന് ല​ഭി​ക്കു​ന്ന ഒ​രു ശ​ത​മാ​നം സം​വ​ര​ണ​വും റൊ​ട്ടേ​ഷ​ൻ സ​ന്പ​ദാ​യ​വും പു​നഃ​പ​രി​ശോ​ധി​ച്ച് എ​ല്ലാ പി ​എ​സ് സി ​ലി​സ്റ്റും 12-ാമ​ത്തെ ഒ​ഴി​വ് ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്കും ന​ൽ​കു​ക, പ​ട്ടി​ക​താ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന എ​ല്ലാ സ്കോ​ള​ർ​ഷി​പ്പു​ക​ളും പ​ദ്ധ​തി​ക​ളും ദ​ളി​ത് ക്രൈ​സ്ത​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബാ​ധ​ക​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം.

ജി​ല്ല​യി​ലെ ദേ​വി​കു​ളം, പീ​രു​മേ​ട്, തൊ​ടു​പു​ഴ, ഇ​ടു​ക്കി, ഉ​ടു​ന്പ​ൻ​ചോ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് ദ​ളി​ത് ക്രൈ​സ്ത​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് മ​ണ​ക്കാ​ട​ൻ അ​റി​യി​ച്ചു.