വൈ​ദ്യു​തി ത​ട​സ​വും പ്ര​സ​ര​ണ ന​ഷ്ട​വും ഒ​ഴി​വാ​ക്ക​ൽ! ഐ​പി​ഡി​എ​സ് പ​ദ്ധ​തി നി​ർ​മാ​ണം തൊ​ടു​പു​ഴ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു
Friday, March 22, 2019 10:47 PM IST
തൊ​ടു​പു​ഴ: ഉ​പയോക്താ​ക്ക​ൾ​ക്ക് ത​ട​സം കൂ​ടാ​തെ വൈ​ദ്യു​തി ല​ഭി​ക്കു​ന്ന​തി​നും വൈ​ദ്യു​തി പ്ര​സ​ര​ണ​ത്തി​ലൂ​ടെ​യു​ള്ള വി​ത​ര​ണ ന​ഷ്ടം ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വി​ഷ്കരി​ച്ചി​രി​ക്കു​ന്ന ഐ​പി​ഡി​എ​സ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​വ​ർ ഡെ​വ​ല​പ്മെ​ന്‍റ് സ്കീം) ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കെഎ​സ്ഇ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ മേ​ഖ​ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ വ​ഴി ഏ​രി​യ​ൽ ബ​ണ്ടി​ൾ​ഡ് കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​പ​രി​ധി​ക്കു പു​റ​മെ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 14.5 കി​ലോ​മീ​റ്റ​ർ കേ​ബി​ൾ ആ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ചെ​റി​യ കാ​റ്റ​ടി​ച്ചാ​ൽ പോ​ലും വൈ​ദ്യു​തി മു​ട​ങ്ങു​ന്ന ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യി​ലൂ​ടെ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ലു​ള്ള വൈ​ദ്യു​തി ലൈ​നു​ക​ൾ കൂ​ട്ടി​മു​ട്ടു​ക​യോ മ​ര​ച്ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞു വീ​ഴു​ക​യോ ചെ​യ്താ​ൽ ഉ​ട​ൻ ത​ന്നെ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ചാ​ൽ ത​ന്നെ ഇ​തു ക​ണ്ടെ​ത്തു​ന്ന​തി​നും ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നും കാ​ല​താ​മ​സം നേ​രിടു​ന്നു​ണ്ട്.

എ​ന്നാ​ൽ പി​വി​സി ക​വ​റിം​ഗോ​ടു കൂ​ടി​യ പു​തി​യ കേ​ബി​ൾ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ വൈ​ദ്യു​തി ത​ക​രാ​ർ പെ​ട്ടെ​ന്നു ത​ന്നെ ക​ണ്ടു പി​ടി​ക്കാ​നും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നും ക​ഴി​യും. വൈ​ദ്യു​തി വി​ത​ര​ണ​ത്തി​നാ​യു​ള്ള അ​ലു​മി​നി​യം ലൈ​നു​ക​ൾ പൊ​ട്ടി വീ​ഴു​ക​യോ മ​റ്റോ ചെ​യ്താ​ൽ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട സാ​ധ്യ​ത​ക​ളും ഇ​തോ​ടെ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യും. സാ​ധാ​ര​ണ മ​ഴ​ക്കാ​ല​ത്തും മ​റ്റും വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി വീ​ണ് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. പു​തി​യ കേ​ബി​ളു​ക​ൾ വ​രു​ന്ന​തോ​ടെ പൊ​ട്ടി വീ​ണാ​ൽ ത​ന്നെ അ​പ​ക​ടം സം​ഭ​വി​ക്കി​ല്ലാ​യെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

കൂ​ടു​ത​ൽ ഉ​റ​പ്പി​ലും ഗു​ണ​മേ​ൻ​മ​യി​ലും നി​ർ​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ ചെ​റി​യ മ​ര​ക്കൊ​ന്പു​ക​ൾ വീ​ണാ​ൽ ത​ന്നെ പൊ​ട്ടി വീ​ഴാ​നു​ള്ള സാ​ധ്യ​ത​യും കു​റ​വാ​ണ്. സ​ബ് സ്റ്റേ​ഷ​നു​ക​ൾ ത​മ്മി​ലും ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​മാ​യും ബ​ന്ധി​പ്പി​ച്ചാ​ണ് പു​തി​യ കേ​ബി​ളു​ക​ൾ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ വ​ഴി വ​ലി​ക്കു​ന്ന​ത്. പോ​സ്റ്റു​ക​ൾ വ​ഴി പ​ഴ​യ ലൈ​നു​ക​ളും ക​ട​ന്നു പോ​കു​ന്നു​ണ്ടെ​ങ്കി​ലും ഭാ​വി​യി​ൽ ഈ ​ക​ന്പി​ക​ൾ പോ​സ്റ്റു​ക​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്.ഇ​തോ​ടെ വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യും എ​ബി​സി കേ​ബി​ളു​ക​ളിലാ​യി മാ​റും.

അ​തി​നാ​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വൈ​ദ്യു​തി ത​ട​സ​ത്തി​നും വി​ത​ര​ണ ന​ഷ്ട​ത്തി​നും പ​രി​ഹാ​ര​മാ​കും. കേ​ന്ദ്ര സ​ർ​ക്കാ​ർ ഗ്രാ​ന്‍റ് ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി മാ​ർ​ച്ചി​ന​കം പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ ഫ​ണ്ട് ന​ഷ്ട​പ്പെ​ടു​മെ​ന്ന​തി​നാ​ൽ വേ​ഗ​ത്തി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കെ ​എ​സ്ഇ​ബി പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.