പ​ന്നി​യാ​ർ​കുട്ടി​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞു​താ​ണു; വാ​ഹ​നഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​ല​ച്ചു
Friday, March 22, 2019 10:51 PM IST
രാ​ജാ​ക്കാ​ട്: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പ​ന്നി​യാ​ർ​കുട്ടി​യി​ൽ റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നി​ടെ റോ​ഡി​ന്‍റെ വ​ശ​മി​ടി​ഞ്ഞു താ​ണു. റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് വി​ള്ള​ലും രൂ​പ​പ്പെ​ട്ടു. ഇ​നി​യും ഇ​ടി​യു​വാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ മ​ണ്ണ് നീ​ക്കം​ചെ​യ്ത് റോ​ഡ് വീ​തി​കൂ​ട്ടി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച​യെ​ങ്കി​ലും വേ​ണ്ടി​വ​രും.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 16-നു​ണ്ടാ​യ ശ​ക്ത​മാ​യ മ​ല​യി​ടി​ച്ചി​ലി​ലാ​ണ് ജി​ല്ല​യി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ൽ ഒ​ന്നാ​യ അ​ടി​മാ​ലി - പൂ​പ്പാ​റ സം​സ്ഥാ​ന പാ​ത​യി​ൽ പ​ന്നി​യാ​ർ​കൂ​ട്ടി​യി​ൽ റോ​ഡ് പൂ​ർ​ണ​മാ​യി ഒ​ലി​ച്ചു​പോ​യ​ത്. മ​ണ്ണി​ടി​ച്ചി​ലി​ൽ പ​ന്നി​യാ​ർ​കൂ​ട്ടി ഗ്രാ​മം​ത​ന്നെ ഇ​ല്ലാ​താ​യി.

ഇ​തി​നു​ശേ​ഷം മ​ണ്ണ് നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ച് സം​ര​ക്ഷ​ണ ഭി​ത്തി​യ​ട​ക്കം നി​ർ​മി​ക്കു​ക​യും മു​ക​ൾ​ഭാ​ഗ​ത്തെ പാ​റ പൊ​ട്ടി​ച്ചു​മാ​റ്റി വീ​തി​യെ​ടു​ക്ക​ൽ അ​ട​ക്ക​മു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി താ​ഴ്ഭാ​ഗ​ത്തു​നി​ന്നു​ള്ള മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചു​വ​രു​ന്ന ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. തൊ​ഴി​ലാ​ളി​ക​ൾ പ​ണി​നി​ർ​ത്തി​യ​തി​നു​ശേ​ഷം മ​ണ്ണി​ടി​ഞ്ഞ​തി​നാ​ൽ വ​ൻ അ​പ​ക​ട​വു​മാ​ണ് ഒ​ഴി​വാ​യ​ത്. എ​ന്നാ​ൽ റോ​ഡി​ന്‍റെ മ​റു​ഭാ​ഗ​ത്തെ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ വ​ശ​ത്തു​നി​ന്നും വ​ൻ​തോ​തി​ൽ പാ​റ ഖ​ന​നം ന​ട​ത്തു​ന്നു​ണ്ട്. തോ​ട്ട ഉ​പ​യോ​ഗി​ച്ചും ബ്രേ​ക്ക​ർ ഉ​പ​യോ​ഗി​ച്ചും പാ​റ പൊ​ട്ടി​ക്കു​ന്ന​തു​മൂ​ല​മാ​ണ് റോ​ഡ് ഇ​ടി​ഞ്ഞ​തെ​ന്നാ​ണ് അ​നു​മാ​നം.

നി​ല​വി​ൽ പാ​റ പൊ​ട്ടി​ച്ച​ഭാ​ഗ​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ക​ല്ലു​ക​ളും മ​ണ്ണും മാ​റ്റി​യ​ശേ​ഷ​മേ വീ​തി​കൂ​ട്ടി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ക്കാ​ൻ ക​ഴി​യൂ. ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച​യെ​ങ്കി​ലും വേ​ണ്ടി വ​രു​മെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.