വോ​ട്ട് ചെ​യ്യൂ... ആ​ഹ്വാ​ന​വു​മാ​യി മാ​താ​പി​താ​ക്ക​ൾ​ക്കു കു​ട്ടി​ക​ളു​ടെ ക​ത്ത്
Friday, March 22, 2019 10:51 PM IST
ഇ​ടു​ക്കി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​താ​പി​താ​ക്ക​ളോ​ട് വോ​ട്ട് ചെ​യ്യാ​ൻ ആ​ഹ്വാ​നം ചെ​യ്ത് കു​ട്ടി​ക​ൾ ക​ത്തെ​ഴു​തി. രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ബോ​ധ​വ​ത്ക​ര​ണം എ​ന്ന നി​ല​യി​ലാ​ണ് മൂ​ന്നാ​റി​ലെ​യും ദേ​വി​കു​ള​ത്തെ​യും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി ക​ത്തു​ക​ൾ ത​യ​ാറാ​ക്കി അ​യ​ച്ച​ത്.

ദേ​വി​കു​ളം റ​വ​ന്യൂ ഡി​വി​ഷ​ൻ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഗ​വ. വി​എ​ച്ച്എ​ച്ച്എ​സ് മൂ​ന്നാ​ർ, ലി​റ്റി​ൽ ഫ്ള​വ​ർ മൂ​ന്നാ​ർ, എ​ച്ച്എ​സ്എ​സ് ദേ​വി​കു​ളം എ​ന്നീ സ്കൂ​ളു​ക​ളി​ലെ അ​ഞ്ച്, ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് സ്കൂ​ളി​ൽ നി​ന്നും മാ​താ​പി​താ​ക്ക​ൾ അ​വ​രു​ടെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​സ്റ്റ്കാ​ർ​ഡു​ക​ൾ എ​ഴു​തി അ​യ​ച്ച​ത്.

മൂ​ന്നാ​ർ, ദേ​വി​കു​ളം മേ​ഖ​ല​യി​ലു​ള്ള ആ​യി​ര​ത്തോ​ളം സ്കൂ​ൾ കു​ട്ടി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കു ചേ​ർ​ന്നു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച് ദി​നേ​ശ​നും, ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ ഡോ.​രേ​ണു​രാ​ജും സ്കൂ​ളു​ക​ളി​ൽ നേ​രി​ട്ടെ​ത്തി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.