ഇ​ന്ന് ഇ​ടു​ക്കി​യി​ൽ
Friday, March 22, 2019 10:51 PM IST
തൊ​ടു​പു​ഴ: ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി പി​ന്തു​ണ​യു​ള്ള എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജ് ഇ​ന്ന് ഇ​ടു​ക്കി​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ 7.30 ന് ​കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ച​ക്കി​ക്കാ​വി​ൽ നി​ന്ന് ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് അ​റ​ക്കു​ളം, വാ​ഴ​ത്തോ​പ്പ്, ക​ഞ്ഞി​ക്കു​ഴി, വാ​ത്തി​ക്കു​ടി, മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. സ്ഥാ​നാ​ർ​ഥി​യു​ടെ മൂ​ന്നാം ഘ​ട്ട പൊ​തു​പ​ര്യ​ട​ന പ​രി​പാ​ടി 26നു ​ആ​രം​ഭി​ക്കും. കോ​ത​മം​ഗ​ല​ത്താ​ണ് ആ​ദ്യ​ദി​ന പ​ര്യ​ട​നം. ഏ​പ്രി​ൽ 17 ന് ​ദേ​വി​കു​ള​ത്ത് സ​മാ​പി​ക്കും. 21 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ര്യ​ട​ന​ത്തി​ൽ നോ​മി​നേ​ഷ​ൻ ദി​വ​സ​വും, വി​ഷു ദി​ന​വും പ​ര്യ​ട​ന​ത്തി​ന് അ​വ​ധി​യാ​യി​രി​ക്കും.