‌പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന്, യു​ഡി​എ​ഫ് പ്ര​ചാ​ര​ണം ര​ണ്ടാം​ഘ​ട്ട​ത്തി​ൽ
Friday, March 22, 2019 10:58 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്നു പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കു​ന്ന യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നോ​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ത്ത​നം​തി​ട്ട സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളും കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളും ക​ണ്‍​വ​ൻ​ഷ​നി​ൽ പ്ര​സം​ഗി​ക്കും.

ഏ​ഴ് അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും ബൂ​ത്തു പ്ര​സി​ഡ​ന്‍റു​മാ​രു​ൾ​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളും യു​ഡി​എ​ഫ് ഘ​ട​ക ക​ക്ഷി​ക​ളു​ടെ വി​വി​ധ ത​ല​ത്തി​ലു​ള്ള ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി സ്വ​ന്തം നി​ല​യി​ൽ മ​ണ്ഡ​ല​ത്തി​ൽ ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണം പൂ​ർ​ത്തീ​ക​രി​ച്ചു.

മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി ആ​ദ്യ റൗ​ണ്ട് പ​ര്യ​ട​നം ന​ട​ത്തി. പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രെ നേ​രി​ൽ​ക​ണ്ട് പി​ന്തു​ണ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം പ്ര​ധാ​ന ടൗ​ണു​ക​ളി​ലും മ​റ്റും വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും മ​ണ്ഡ​ലം, ബ്ലോ​ക്ക്ത​ല ക്യാ​ന്പു​ക​ൾ, യോ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു. ക​ണ്‍​വ​ൻ​ഷ​നേ തു​ട​ർ​ന്ന് മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. യു​ഡി​എ​ഫ് ക​മ്മി​റ്റി​ക​ളാ​യി​രി​ക്കും ഇ​നി​യു​ള്ള സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം അ​ട​ക്കം ക്ര​മീ​ക​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ധാ​ന വി​ഷ​യം രാ​ഷ്‌ട്രീയ​മാ​ണെ​ന്നി​രി​ക്കെ അ​തേ​ക്കു​റി​ച്ച് മൗ​നം പാ​ലി​ച്ച് വി​ക​സ​ന​മു​ര​ടി​പ്പ് പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ പ​റ്റി​ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ച​ാര​ണം വി​ക​സ​ന​മു​ര​ടി​പ്പാ​യി​രു​ന്നു. വി​ക​സ​ന മു​ര​ടി​പ്പ് പ​റ​ഞ്ഞ് ജ​യി​ച്ച എം​എ​ൽ​എ ഇ​പ്പോ​ഴും ആ​റ​ന്മു​ള അ​ട​ക്ക​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​തു​ത​ന്നെ പ്ര​സം​ഗി​ക്കു​ന്ന​ത് ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ ത​നി​ക്ക് ഒ​ന്നും ചെ​യ്യാ​നാ​കാ​ത്ത​തി​ന്‍റെ ജാ​ള്യ​ത മ​റ​ച്ചു​വ​യ്ക്കാ​നാ​ണെ​ന്നും ബാ​ബു ജോ​ർ​ജ് കു​റ്റ​പ്പെ​ടു​ത്തി.