ബി.​കെ. നാ​യ​ർ - ബി.​ജി. വ​ർ​ഗീ​സ് മ​ത്സ​രം 1977ൽ
Friday, March 22, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: പ​ഴ​യ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ഒ​രു പോ​രാ​ട്ട​മാ​ണ് 1977ലേ​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥ​യേ തു​ട​ർ​ന്നു ന​ട​ന്ന ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം വോ​ട്ട​ർ​മാ​രും മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ 1977ലെ ​മാ​വേ​ലി​ക്ക​ര​യി​ലെ മ​ത്സ​രം പ​ഴ​യ ത​ല​മു​റ​യു​ടെ മ​ന​സി​ൽ പ​ച്ച​പി​ടി​ച്ചു നി​ൽ​ക്കു​ന്നു

.രാ​ജ്യ​മൊ​ട്ടാ​കെ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന് അ​ടി​പ​ത​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ മ​ന​സ് വ​ല​തു മു​ന്ന​ണി​ക്കൊ​പ്പ​മാ​യി​രു​ന്നു. അ​ന്ന് മാ​വേ​ലി​ക്ക​ര​യി​ൽ മ​ത്സ​രി​ച്ച​താ​ക​ട്ടെ ഐ​എ​ൻ​ടി​യു​സി കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ പ്ര​ഥ​മ അ​ധ്യ​ക്ഷ​ൻ ബി.​കെ. നാ​യ​ർ. എ​തി​രാ​ളി പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ബി.​ജി. വ​ർ​ഗീ​സ്. ബി.​ജി. വ​ർ​ഗീ​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. അ​ടി​യ​ന്ത​ര​വാ​സ്ഥ​യ്ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​വും ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ന​യ​ങ്ങ​ളും മു​ൻ​നി​ർ​ത്തി​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു ഇ​ത്. ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ബി.​ജി. വ​ർ​ഗീ​സ് പ്ര​ചാ​ര​ണ​രം​ഗ​ത്തു പ്ര​ധാ​ന വി​ഷ​യ​മാ​ക്കി​യ​തും അ​ടി​യ​ന്ത​രാ​വ​സ്ഥ​യും ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ന​യ​വൈ​ക​ല്യ​ങ്ങ​ളു​മാ​ണ്.

സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച ബി.​ജി. വ​ർ​ഗീ​സി​നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് വി​രു​ദ്ധ ചേ​രി​യു​ടെ പി​ന്തു​ണ. എ​ന്നാ​ൽ 56552 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് കോ​ണ്‍​ഗ്ര​സി​ലെ ബി.​കെ. നാ​യ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബി.​കെ. നാ​യ​ർ​ക്ക് 2,38,169 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ബി.​ജി. വ​ർ​ഗീ​സി​ന് 1,81,617 വോ​ട്ട് ല​ഭി​ച്ചു. മ​റ്റൊ​രു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന് 24,450 വോ​ട്ടു​ക​ളും ല​ഭി​ച്ചു. ബി.​കെ. നാ​യ​രോ ബി.​ജി. വ​ർ​ഗീ​സോ പി​ന്നീ​ട് ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ത്സ​രി​ക്കാ​നു​ണ്ടാ​യി​രു​ന്നി​ല്ല.

എം​പി​യാ​യി​രു​ന്ന ബി.​കെ. നാ​യ​ർ 1978ലെ ​കോ​ണ്‍​ഗ്ര​സ് പി​ള​ർ​പ്പി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​ക്കൊ​പ്പം നി​ല​യു​റ​പ്പി​ച്ചു. 1980ൽ ​അ​ദ്ദേ​ഹം കൊ​ല്ല​ത്തു നി​ന്ന് കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ൽ പാ​ർ​ല​മെ​ന്‍റി​ലെ​ത്തി. പ​ഠ​ന​ശേ​ഷം വാ​ർ​ധ​യി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ശ്ര​മ​ത്തി​ൽ ചേ​ർ​ന്ന​യാ​ളാ​ണ് ബി.​കെ. നാ​യ​ർ. സ​ർ​ദാ​ർ വ​ല്ല​ബഭാ​യി പ​ട്ടേ​ലി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.