റോ​ഡ് അ​രു​കി​ലെ ക​ച്ച​വ​ടം ഒ​ഴി​യ​ണം
Friday, March 22, 2019 11:26 PM IST
കൊല്ലം: ദേ​ശീ​യ​പാ​ത 66 കൊ​ല്ലം ബൈ​പ്പാ​സ് റോ​ഡി​ല്‍ അ​യ​ത്തി​ല്‍ ജം​ഗ്ഷ​നി​ലെ എ​ച്ച്.​പി പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം എ​ല്ലാ ദി​വ​സ​വും രാ​വി​ലെ അ​ന​ധി​കൃ​ത​മാ​യി മീ​ന്‍, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ​വ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് കു​റ്റ​ക​ര​മാ​ണെ​ന്നും റോ​ഡ​രു​കി​ലെ ക​ച്ച​വ​ടം മാ​റ്റ​ണ​മെ​ന്നും ദേ​ശീ​യ​പാ​താ വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ അ​റി​യി​ച്ചു. അ​ല്ലാ​ത്ത​പ​ക്ഷം ഹൈ​വേ പ്രൊ​ട്ട​ക്ഷ​ന്‍ ആ​ക്ട് പ്ര​കാ​രം ഹൈ​വേ അ​തോ​റി​റ്റി ആ​യ​ത് നീ​ക്കം ചെ​യ്യു​ന്ന​തും സ​ക​ല ന​ഷ്ട​ങ്ങ​ളും ചെ​ല​വു​ക​ളും സെ​ക്ഷ​ന്‍ 16 പ്ര​കാ​രം ഉ​ട​മ​ക​ളി​ല്‍ നി​ന്നും വ​സൂ​ലാ​ക്കു​മെ​ന്നും അ​റി​യി​ച്ചു.