യു​ഡി​എ​ഫ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ന്നു
Friday, March 22, 2019 11:26 PM IST
ച​വ​റ: യു​ഡി​എ​ഫ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ന്നു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ​സി രാ​ജ​ൻ നി​ർ​വ​ഹി​ച്ചു.

ലോ​ക​സ​ഭ​യി​ലേ​യ്ക്ക് കേ​ര​ള​ത്തി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ മി​ക​ച്ച ഭ​ര​ണം കാ​ഴ്ച്ച​വെ​യ്ക്കാ​ൻ ക​ഴി​വു​ള്ള​വ​രാ​ണെ​ന്ന് കെ.​സി രാ​ജ​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് അ​ക്ര​മ രാ​ഷ്ട്രീ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഭ​ര​ണ​മാ​ണ്. മാ​ർ​കി​സ്റ്റ് പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്ന​ത് ആ​രെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​നാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കെ​സി രാ​ജ​ൻ പ​റ​ഞ്ഞു. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​തേ​ത​ര ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​ർ വ​ര​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ജ​ന​ത ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

എ​ന്നെ ആ​ക്ഷേ​പി​ക്കു​ന്ന​വ​ർ ഒ​ന്ന് മ​ന​സി​ലാ​ക്ക​ണം ഞാ​ൻ ആ​ർ​എ​സ്പി ചി​ഹ്ന​ത്തി​ലാ​ണ് ഇ​തു​വ​രേ​യും മ​ത്സ​രി​ച്ച​ത്. പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷം പ​ല പ്ര​തി​ഷേ​ധ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ഒ​ക്കെ സി​പി​എ​മ്മി​ന്‍റെ പ്ര​തി​നി​ധി​ക​ൾ അ​വ​രു​ടെ സീ​റ്റി​ൽ ത​ന്നെ​യാ​യി​രു​ന്നു ഇ​രു​ന്ന​ത്. ഇ​ത് ആ​രെ സ​ഹാ​യി​ക്കാ​ൻ ആ​യി​രു​ന്നു. കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ന് അ​ന്ത്യം ഉ​ണ്ടാ​ക​ണം. രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത്. അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ൾ ത​ള്ളി ക​ള​യ​ണ​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ച​വ​റ അ​ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​ൻ, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ, കെ .​സു​രേ​ഷ് ബാ​ബു, പ്ര​താ​പ വ​ർ​മ്മ ത​മ്പാ​ൻ, അ​ൻ​സ​റു​ദീ​ൻ, കോ​യി​വി​ള രാ​മ​ച​ന്ദ്ര​ൻ, ആ​ർ.​നാ​രാ​യ​ണ​പി​ള്ള, ഉ​ഷാ​ല​യം ശി​വ​രാ​ജ​ൻ, മോ​ഹ​ൻ​കു​മാ​ർ, കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ, എം.​എ.​ക​ബീ​ർ, യൂ​സു​ഫ് കു​ഞ്ഞ്, എ ​എം സാ​ലി, ജ​ർ​മ്മി​യാ​സ്, ച​ക്ക​നാ​ൽ സ​ന​ൽ കു​മാ​ർ, എ​സ്. ശോ​ഭ, സ​ന്തോ​ഷ് തു​പ്പാ​ശ്ശേ​രി, പി.​കെ.​ല​ളി​ത, ശാ​ലി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.