എ​ൽഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി കു​ടും​ബ സം​ഗ​മം
Friday, March 22, 2019 11:26 PM IST
ച​വ​റ: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​ൻ.ബാ​ല​ഗോ​പാ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നാ​യി മ​ത്സ്യ​തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളു​ടെ ഒ​ത്തു​ച്ചേ​ര​ൽ ന​ട​ന്നു. നീ​ണ്ട​ക​ര ഫി​ഷിം​ഗ് ഹാ​ർ​ബ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സി​ഐ​റ്റി​യു നേ​തൃ​ത്വ​ത്തി​ലാ​ണ് ച​വ​റ ത​ട്ടാ​ശേ​രി​യി​ൽ കു​ടും​ബ സം​ഗ​മം ന​ട​ത്തി​യ​ത്. പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തി​ന്‍റെ ര​ക്ഷ​യ്ക്കാ​യി ഇ​ട​തു​പ​ക്ഷ എം​പി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ വേ​ണ്ട സ​ഹാ​യ​മു​ണ്ടാ​കാ​ൻ ജ​ന​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

തീ​രം സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്രം യാ​തൊ​രു നി​ല​പാ​ടും സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കേ​ര​ള​ത്തി​ലെ ഫി​ഷ​റീ​സ് വ​കു​പ്പ് ദേ​ശീ​യ അം​ഗീ​കാ​രം പി​ടി​ച്ചു​പ​റ്റി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ നീ​ണ്ട​ക​ര ഫി​ഷിം​ഗ് ഹാ​ർ​ബ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സി​ഐ​റ്റി​യു പ്ര​സി​ഡ​ന്‍റ് മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ത്യാ​സ് അ​ഗ​സ്റ്റി​ൻ, എ​ൻ വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സൂ​സ​ൻ​കോ​ടി, ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ രാ​ജ​മ്മ​ഭാ​സ്ക്ക​ര​ൻ, ജി ​മു​ര​ളീ​ധ​ര​ൻ, യൂ​ണി​യ​ൻ ട്ര​ഷ​റ​ർ പി ​ആ​ർ ര​ജി​ത്ത്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ് ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.