മാ​ധ്യ​മ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​ങ്ങ​ള്‍​ക്ക് മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങ​ണം: ജി​ല്ലാ ക​ളക്ട​ര്‍
Friday, March 22, 2019 11:26 PM IST
കൊല്ലം: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ലാ​ത​ല മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ന്‍റ് മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി (​എം​സി​എം​സി) യു​ടെ അം​ഗീ​കാ​രം വാ​ങ്ങ​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ കള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ അ​റി​യി​ച്ചു.

ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ള്‍, കേ​ബി​ള്‍ നെ​റ്റ്വ​ര്‍​ക്കു​ക​ള്‍, സ്വ​കാ​ര്യ എ​ഫ്എം ​റേ​ഡി​യോ​ക​ള്‍, സി​നി​മാശാ​ല​ക​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ​യും ഓ​ഡി​യോ വി​ഷ്വ​ല്‍ ഡി​സ്പ്ലേ​ക​ള്‍, ബ​ള്‍​ക്ക് എ​സ്എംഎ​സു​ക​ള്‍, വോ​യ്സ് മെ​സേ​ജു​ക​ള്‍, ഇ-​പേ​പ്പ​റു​ക​ള്‍ എ​ന്നി​വ​യ്ക്ക് ഇ​ത് ബാ​ധ​ക​മാ​ണ്.

പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും ടെ​ലി​കാ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​ന്പെ​ങ്കി​ലും പ​ര​സ്യം ക​ളക്‌​ട്രേ​റ്റി​ലെ എം​സിഎം​സി സെ​ല്ലി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. പ​ര​സ്യം ന​ല്‍​കു​ന്ന​ത് മ​റ്റ് സം​ഘ​ട​ന​ക​ളാ​ണെ​ങ്കി​ല്‍ ടെ​ലി​കാ​സ്റ്റി​ന് ഏ​ഴു ദി​വ​സം മു​ന്പ് സ​മ​ര്‍​പ്പി​ക്ക​ണം.

പ​ര​സ്യ​ത്തി​ന്‍റെ ഇ​ല​ക്‌​ട്രോ​ണി​ക് പ​തി​പ്പി​ന്‍റെ ര​ണ്ട് പ​ക​ര്‍​പ്പു​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ട്രാ​ന്‍​സ്‌​ക്രി​പ്റ്റും അ​പേ​ക്ഷ​യ്ക്കൊ​പ്പം സ​മ​ര്‍​പ്പി​ക്ക​ണം. പ​ര​സ്യ​ത്തി​ന്‍റെ നി​ര്‍​മാ​ണ​ച്ചെ​ല​വ്, ടെ​ലി​കാ​സ്റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള ഏ​ക​ദേ​ശ ചെ​ല​വ് തു​ട​ങ്ങി​യ​വ വ്യ​ക്ത​മാ​ക്കു​ന്ന നി​ശ്ചി​ത ഫോ​റ​ത്തി​ലാ​ണ് അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത്. പ​ര​സ്യം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ണം ചെ​ക്കാ​യോ ഡിഡി യാ​യോ മാ​ത്ര​മേ ന​ല്‍​കൂ എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന പ്ര​സ്താ​വ​ന​യും ഇ​തോ​ടൊ​പ്പം ഉ​ണ്ടാ​ക​ണം.

ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ള്‍ അം​ഗീ​കാ​രം ല​ഭി​ച്ച​വ​യാ​ണോ എ​ന്ന് എംസിഎം​സി സെ​ല്‍ പ​രി​ശോ​ധി​ക്കും. മ​റ്റു മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ല​യി​രു​ത്തും. ടി​വി ചാ​ന​ലു​ക​ളി​ലെ​യും കേ​ബി​ള്‍ ചാ​ന​ലു​ക​ളി​ലെ​യും പ​ര​സ്യ​ങ്ങ​ള്‍​ക്കു​ള്ള നി​യ​മ​ങ്ങ​ള്‍ ബ​ള്‍​ക്ക് എ​സ്എം ​എ​സു​ക​ള്‍​ക്കും വോ​യി​സ് മെ​സേ​ജു​ക​ള്‍​ക്കും ബാ​ധ​ക​മാ​യി​രി​ക്കും.

അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​യു​ടെ അ​റി​വോ​ടെ​യും അ​നു​മ​തി​യോ​ടെ​യും വ​രു​ന്ന പ​ര​സ്യ​ങ്ങ​ളു​ടെ ചെ​ല​വ് സ്ഥാ​നാ​ര്‍​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. സ്ഥാ​നാ​ര്‍​ഥി​യു​ടെ അ​റി​വി​ല്ലാ​തെ​യാ​ണ് പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ങ്കി​ല്‍ പ്ര​സാ​ധ​ക​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ ചെ​യ്യും.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ല​ഘു​ലേ​ഖ​ക​ളി​ലും പോ​സ്റ്റ​റു​ക​ളി​ലും മ​റ്റ് രേ​ഖ​ക​ളി​ലും പ്ര​സാ​ധ​ക​ന്‍റെ പേ​രും വി​ലാ​സ​വും ആ​കെ കോ​പ്പി​ക​ളു​ടെ എ​ണ്ണ​വും ഉ​ണ്ടാ​യി​രി​ക്ക​ണം.

അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ക്ക​പ്പെ​ടു​ന്ന പ​ര​സ്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി ക​മ്മി​റ്റി 24 മ​ണി​ക്കൂ​റി​ന​കം തീ​രു​മാ​നം അ​റി​യി​ക്കും. നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ക​ണ്ടാ​ല്‍ പ​ര​സ്യ​ത്തി​ന് പ്ര​ദ​ര്‍​ശ​നാ​നു​മ​തി നി​ഷേ​ധി​ക്കാ​ന്‍ ക​മ്മി​റ്റി​ക്ക് അ​ധി​കാ​ര​മു​ണ്ട്. ജി​ല്ലാ​ത​ല എംസിഎം​സി ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ അ​പേ​ക്ഷ​ക​ര്‍​ക്ക് സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് അ​പ്പീ​ല്‍ ന​ല്‍​കാം.