തെ​ര​ഞ്ഞെ​ടു​പ്പ് സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ന് എ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​കും: ഉ​മ്മ​ന്‍​ചാ​ണ്ടി
Friday, March 22, 2019 11:28 PM IST
കൊ​ട്ടാരക്കര: അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് മാ​ര്‍​ക്സി​സ്റ്റ് പാ​ര്‍​ട്ടി തേ​ര്‍​വാ​ഴ്ച ന​ട​ത്തു​ക​യാ​ണെ​ന്നും ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് മാ​ര്‍​ക്സി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ന് എ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​കു​മെ​ന്നും മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​ന് ശേ​ഷം മു​പ്പ​ത്ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ആ ​കൊ​ല​പാ​ത​ക​ങ്ങ​ളി​ലെ​ല്ലാം പ്ര​തി​സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്ന​ത് സി​പി​എ​മ്മാ​ണ്. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് വേ​ണ്ടി​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ കാ​യി​ക​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് സി​പി​എം ന​ട​ത്തി വ​രു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രെ മ​റ​ക്കു​ന്ന, പാ​വ​പ്പെ​ട്ട​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ മ​ന​സി​ലാ​ക്കാ​ത്ത ഒ​രു സ​ര്‍​ക്കാ​രാ​ണ് കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്ത്യാ രാ​ജ്യ​ത്തെ ത​ക​ര്‍​ത്ത ഭ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ക്കാ​ല​ത്തെ ന​രേ​ന്ദ്ര​മോ​ദി​യു​ടേ​ത്. പ്ലാ​നിം​ഗ് ക​മ്മീ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ത്തി​ല്‍ നേ​ടി​യെ​ടു​ത്ത എ​ല്ലാ​ത്തി​നേ​യും മോ​ദി സ​ര്‍​ക്കാ​ര്‍ ഇ​ല്ലാ​യ്മ ചെ​യ്തു. സു​പ്രിം​കോ​ട​തി​യെ പോ​ലും വി​വാ​ദ​ത്തി​ലാ​ക്കു​ന്ന ന​യ​മാ​ണ് ന​രേ​ന്ദ്ര​മോ​ദി സ്വീ​ക​രി​ച്ച​ത്. മ​തേ​ത​ര​ത്വ​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന മോ​ദി സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളി​ല്‍ വി​ഭാ​ഗീ​യ​ത​യു​ണ്ടാ​ക്കി മു​ത​ലെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു.

മാ​വേ​ലി​ക്ക​ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തി​ക​ച്ചും യോ​ഗ്യ​നാ​യ സ്ഥാ​നാ​ര്‍​ഥി ത​ന്നെ​യാ​ണ്. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​നെ ഈ ​മ​ണ്ഡ​ല​ത്തി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഒ​രു ദേ​ശീ​യ നേ​താ​വാ​യി മാ​റി​യി​രി​ക്കു​ന്ന കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​നെ വ​മ്പി​ച്ച ഭൂ​രി​പ​ക്ഷം ന​ല്‍​കി മാ​വേ​ലി​ക്ക​ര​യു​ടെ സം​ഭാ​വ​ന​യാ​യി കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​യ്ക്ക​ണ​മെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ബേ​ബി പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പാ​ലോ​ട് ര​വി, യു​ഡി​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ണി നെ​ല്ലൂ​ര്‍, ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി.​ദേ​വ​രാ​ദ​ന്‍, അ​റ​യ്ക്ക​ല്‍ ബാ​ല​കൃ​ഷ്ണ്‍ പി​ള്ള, കെ.​സി രാ​ജ​ന്‍, എ.​എ.​അ​ന്‍​സ​റു​ദീ​ന്‍, വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ന്‍, കെ.​എ​സ്.​വേ​ണു​ഗോ​പാ​ല്‍, ജി.​ര​തി​കു​മാ​ര്‍, എ​ഴു​കോ​ണ്‍ നാ​രാ​യ​ണ​ന്‍, ബെ​ന്നി ക​ക്കാ​ട്, കു​ള​ക്ക​ട രാ​ജു സി.​കെ.​രാ​ധാ​കൃ​ഷ്ണ​ന്‍, സി.​ആ​ര്‍.​ന​ജീ​ബ്, ശ​ര​ണ്യ മ​നോ​ജ്, എ​ഴു​കോ​ണ്‍ സ​ത്യ​ന്‍, സ​വി​ന്‍ സ​ത്യ​ന്‍, ഷാ​ന​വാ​സ് ഖാ​ന്‍, ഒ.​രാ​ജ​ന്‍, മ​ധു​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.