ജ​ലദി​ന​ത്തി​ൽ കു​ളം നി​ർമി​ച്ച് വ​നി​താ കൂ​ട്ടാ​യ്മ
Friday, March 22, 2019 11:28 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ​തൊ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ലാ​ണ് വ​നി​താ കൂ​ട്ടാ​യ്മ​യി​ൽ കു​ളം രൂ​പം കൊ​ള്ളു​ന്ന​ത്.വേ​ന​ലി​ൽ വെ​ന്തു​രു​കു​ന്ന നാ​ടി​ന് തെ​ളി​നീ​ര് ന​ൽ​കാ​ൻ തൊ​ഴി​ലാ​ളി​ക​ളാ​യ വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ലാ​ണ് പു​തി​യ കു​ളം രൂ​പം കൊ​ള്ളു​ന്ന​ത്. 22 ഓ​ളം വ​നി​താ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ളം രൂ​പം കൊ​ള്ളു​ന്ന​ത്. 15 മീ​റ്റ​ർ നീ​ള​വും പത്ത് മീ​റ്റ​ർ വീ​തി​യു​മു​ള്ള കു​ള​ത്തി​ൽ നി​ന്നും അഞ്ച് ല​ക്ഷം ലി​റ്റ​ർ വെ​ള്ളം കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

ജ​ല​ദി​ന​ത്തി​ൽ ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ തൊ​ഴി​ലാ​ളി​ക​ളും, ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ജ​ല​ദി​ന പ്ര​തി​ജ്ഞ എ​ടു​ത്തു. തൊ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ച​യ​ത്ത്, ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ​രി​ഷ​ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൽ. ഷൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​ഓ​ച്ചി​റ ബി​ഡി​ഒ ആ​ർ.​അ​ജ​യ​കു​മാ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തൊ​ടി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ തൊ​ഴി​ലു​റ​പ്പ് അ​സി​സ്റ്റ​ന്‍റ് എൻജിനീ​നീ​യ​ർ അ​രു​ൺ, വി ​ഇ ഒ ​വി​നീ​ത, മേ​റ്റു​മാ​രാ​യ ര​മ​ണി, രാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ല​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ചു​ള്ള ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്തു.