ജ​ന​താ​ദ​ൾ-​യു നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും യു​ഡി​എ​ഫി​ൽ ചേ​ർ​ന്നു
Friday, March 22, 2019 11:28 PM IST
പു​ന​ലൂ​ർ: എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് ജ​ന​താ​ദ​ൾ-​യു നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും രാ​ജി​വ​ച്ച് യു​ഡി​എ​ഫി​ൽ ചേ​ർ​ന്നു. 255 ഓ​ളം പ്ര​വ​ർ​ത്ത​ക​രാ​ണ് യു​ഡി​എ​ഫി​ൽ ചേ​ർ​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
ക​ര​വാ​ളൂ​ർ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും യു​ഡി​എ​ഫി​ലെ​ത്തി​യ​ത്. ക​ര​വാ​ളൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ കൂ​ടി ജോ​ർ​ജി​നെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും സ്വീ​ക​രി​ച്ചു. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ക​രി​ക്ക​ത്തി​ൽ പ്ര​സേ​ന​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജോ​ർ​ജി​നെ ക​ര​വാ​ളൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ൺ​വീ​ന​റാ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ ജോ​സ​ഫ് മാ​ത്യു, സി.​കെ.​പു​ഷ്പ​രാ​ജ​ൻ, ക​ര​വാ​ളൂ​ർ ജോ​ർ​ജ്, പ്ര​കാ​ശ് കു​മാ​ർ, യോ​ഹ​ന്നാ​ൻ കു​ട്ടി, ഷി​ബു ബെ​ഞ്ച​മി​ൻ, ശോ​ശാ​മ്മ ഉ​മ്മ​ൻ, ശ്രീ​ല​ത, ആ​ശ, എ.​ഗോ​പി, അ​സി​സ്, ശ​ശി​ധ​ര​ൻ പി​ള​ള, അ​ജി​കു​മാ​ർ, ത​ങ്ക​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

29 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ക​ര​വാ​ളൂ​ർ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു ക​ൺ​വ​ൻ​ഷ​ൻ കോ​യി​പ്പു​റം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.