വ്യാ​പാ​രി​ക്ക് സൂ​ര്യാ​ഘാ​തമേ​റ്റു
Friday, March 22, 2019 11:29 PM IST
ച​വ​റ: പ​ന്മ​ന ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ൽ ക​ച്ച​വ​ടം ന​ട​ത്തി വ​രു​ന്ന വ്യാ​പാ​രി​ക്ക് സൂ​ര്യാ​ഘാ​തം ഏ​റ്റു. പ​ന്മ​ന മി​ടാ​പ്പ​ള​ളി പ​റ​മ്പി​ൽ തെ​ക്ക​തി​ൽ നൗ​ഷാ​ദി​നാ​ണ് (50) സൂ​ര്യാ​ഘാ​തം ഏ​റ്റ​ത്.ബു​ധ​നാ​ഴ്ച ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ലെ നൗ​ഷാ​ദി​ന്‍റെ ചീ​നി​ക്ക​ട​യി​ൽ തേ​ങ്ങ പൊ​തി​ക്കു​ന്ന​തി​നി​ട​യി​ൽ നെ​ഞ്ച​ത്ത് ആ​ണ് സൂ​ര്യാ​ഘാ​തം ഏ​റ്റ​ത്. ആ​ദ്യം ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ങ്കി​ലും അ​ത് കാ​ര്യ​മാ​ക്കി​യി​ല്ലെ​ന്ന് നൗ​ഷാ​ദ് പ​റ​ഞ്ഞു.

എ​ന്നാ​ൽ രാ​ത്രി ആ​യ​തോ​ടെ നെ​ഞ്ച​ത്ത് ചൊ​റി​ഞ്ഞ് പാ​ട് വ​ന്ന​തി​നെ തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് സൂ​ര്യാ​ഘാ​തം ആ​ണ​ന്ന് മ​ന​സി​ലാ​യ​ത്.