പ​രീ​ക്ഷാ​ഹാ​ളി​ലെ സം​ഭ​വം; വാ​ര്‍​ത്ത വ്യാ​ജ​മെ​ന്ന് എ​കെ​എ​സ്ടി​യു
Friday, March 22, 2019 11:29 PM IST
കൊ​ല്ലം: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ ന​ട​ക്കു​ന്ന സ​മ​യ​ത്ത് വി​ദ്യാ​ര്‍​ഥി​ക്ക് ശൗ​ചാ​ല​യ​ത്തി​ല്‍ പോ​കാ​ന്‍ അ​നു​വാ​ദം ന​ല്‍​കി​യി​ല്ലെ​ന്ന വാ​ര്‍​ത്ത വ്യാ​ജ​മെ​ന്ന് ഓ​ള്‍ കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ​ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

ഇ​ക്കാ​ര്യം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റു​ടെ റി​പ്പോ​ര്‍​ട്ടി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ചൊ​വാ​ഴ്ച 1.45 മു​ത​ല്‍ 3.30 വ​രെ ന​ട​ന്ന പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ര്‍​ഥി​ക്ക് 3.15നും 3.25​നു​മി​ട​യി​ലാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ധ്യാ​പി​ക അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പ​രീ​ക്ഷ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടും പ്യൂ​ണും എ​ത്തി കു​ട്ടി​യെ ശൗ​ചാ​ല​യ​ത്തി​ലേ​യ്ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത കാ​ല​ത്ത് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​യ്ക്കു​ള്ള കു​ട്ടി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വ് ചി​ല ത​ല്‍​പ്പ​ര​ക​ക്ഷി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്ന് ഇ​ത്ത​രം വ്യാ​ജ​വാ​ര്‍​ത്ത​ക​ളി​ല്‍ നി​ന്ന് വെ​ളി​വാ​കു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന അ​ത്ത​രം ശ​ക്തി​ക​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് എ​കെ​എ​സ്ടി​യു ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ സെ​ക്ര​ട്ട​റി കെ ​എ​സ് ഷി​ജു​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം ​കെ സ​ന്തോ​ഷ്‌​കു​മാ​ര്‍, സ​ജീ​വ് കു​മാ​ര്‍, ടി ​കെ ഷി​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വ​രു​ന്ന വ്യാ​ജ വാ​ര്‍​ത്ത​ക​ളു​ടെ ഉ​റ​വി​ടം അ​ന്വേ​ഷി​ക്കു​ക​യും അ​ത്ത​രം ഗൂ​ഢ​ശ​ക്തി​ക​ളു​ടെ നീ​ക്ക​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​ര്‍​ക്കാ​രും ത​യാ​റാ​ക​ണ​മെ​ന്നും എ​കെ​എ​സ്ടി​യു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍ ശ്രീ​കു​മാ​ര്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റെ നേ​രി​ല്‍ ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു.