പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി അ​ട്ട​പ്പാ​ടി​യി​ൽ തെ​രു​വു​നാ​ട​കം
Friday, March 22, 2019 11:34 PM IST
പാ​ല​ക്കാ​ട്: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്സ് എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ല​ക്ട്ര​ൽ പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ (സ്വീ​പ്)​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ ’എ​ന്‍റെ വോ​ട്ട് എ​ന്‍റെ അ​വ​കാ​ശം’ എ​ന്ന പേ​രി​ൽ തെ​രു​വു​നാ​ട​കം സം​ഘ​ടി​പ്പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച തെ​രു​വു​നാ​ട​കം അ​ട്ട​പ്പാ​ടി പു​തൂ​ർ മു​ള്ളി ആ​ൽ​ത്ത​റ​യി​ൽ ആ​ർ.​ഡി.​ഒ. ആ​ർ.​രേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ര​വി തൈ​ക്കാ​ടി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ രം​ഗ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​യ ല​ത​മോ​ഹ​നും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച തെ​രു​വു​നാ​ട​കം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

വോ​ട്ട​വ​കാ​ശം പു​രു​ഷ​ന്‍റെ​തു​മാ​ത്ര​മ​ല്ല സ്ത്രീ​യു​ടേ​തു കൂ​ടി​യാ​ണെ​ന്ന് നാ​ട​കം ഓ​ർ​മി​പ്പി​ച്ചു. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ എ​ങ്ങ​നെ പേ​ര് ചേ​ർ​ക്കാ​മെ​ന്നും, എ​ങ്ങ​നെ​യാ​ണ് വോ​ട്ട് ചെ​യ്യേ​ണ്ട​ത്, വോ​ട്ട് ചെ​യ്യാ​ൻ ക​രു​തേ​ണ്ട രേ​ഖ​ക​ൾ, വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ തെ​റ്റു​ക​ൾ എ​ങ്ങ​നെ തി​രു​ത്താം എ​ന്ന​തി​നെ സം​ബ​ന്ധി​ച്ചും അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നെ​കു​റി​ച്ചും നാ​ട​ക​ത്തി​ലൂ​ടെ ബോ​ധ​വ​ത്ക്ക​രി​ച്ചു. ആ​രു​ടേ​യും നി​ർ​ബ​ന്ധ​ത്തി​നും സ​മ്മ​ർ​ദ​ത്തി​നും വ​ഴ​ങ്ങി വോ​ട്ട് ചെ​യ്യ​രു​തെ​ന്നും നാ​ട​കം വ്യ​ക്ത​മാ​ക്കി. എ​ല​ച്ചി​വ​ഴി ക​മ്മ്യൂ​ണി​റ്റി ഹാ​ൾ, ഗൂ​ളി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.

നാ​ട​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​ൻ, വി​വി​പാ​റ്റ് എ​ന്നി​വ ജ​ന​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. ആ​ൽ​ത്ത​റ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 23 പു​രു​ഷന്മാരും 75 സ്ത്രീ​ക​ളു​മു​ൾ​പ്പെ​ടെ 98 ഓ​ളം പേ​ർ വോ​ട്ടി​ങ് പ​രി​ശീ​ലി​ക്കു​ക​യും ഇ​രു​ന്നൂ​റോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.