ആ​ന​യെ വെ​ടി​വച്ചു കൊ​ന്നകേസ്: ര​ണ്ടുപേ​ർ കൂ​ടി പി​ടി​യി​ൽ
Saturday, March 23, 2019 12:20 AM IST
ക​രു​വാ​ര​കു​ണ്ട്: സൈ​ല​ന്‍റ് വാ​ലി ബ​ഫ​ർ സോ​ണി​ൽ​പെ​ട്ട ക​രു​വാ​ര​ക്കു​ണ്ട് മ​ണ​ലി​യാം പാ​ട​ത്ത് കാ​ട്ടാ​ന​യെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ പാ​ണ്ടി​ക്കാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

വെ​ടി വെ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച തോ​ക്ക് നി​ർ​മി​ച്ചു ന​ൽ​കി​യ പാ​ല​ക്കാ​ട് അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി അ​രി​യ​ക്കു​ണ്ട് ന​ന്പി​ന​ക​ത്ത് സു​ന്ദ​ര​ൻ (48), തി​ര​ക​ൾ എ​ത്തി​ച്ചു ന​ൽ​കി​യ മ​ന്പാ​ട് സ്വ​ദേ​ശി കൂ​ളി​യോ​ട​ൻ അ​സൈ​ൻ (48) എ​ന്നി​വ​രെ​യാ​ണ് പാ​ണ്ടി​ക്കാ​ട് സി​ഐ ആ​ർ.​അ​ശോ​ക​ൻ, എ​സ്ഐ കെ.​എം.​ആ​ന​ന്ദ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫെ​ബ്രു​വ​രി 25നാ​ണ് മ​ണ​ലി​യാം​പാ​ട​ത്ത് വ​ന​ത്തി​നു​ള്ളി​ൽ ര​ണ്ട് കാ​ട്ടാ​ന​ക​ളെ ചെ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ട​ത്. ഇ​തി​ൽ ഒ​രാ​ന വെ​ടി​യേ​റ്റ് ചെ​രി​ഞ്ഞ​താ​ണ​ന്ന പോ​സ്റ്റ്മാ​ർ​ട്ട റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ല​ന്‍റ് വാ​ലി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ അ​ന്നു ത​ന്നെ ര​ണ്ടു പേ​രെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

അ​ന്ന് അ​റ​സ്റ്റി​ലാ​യ പാ​ണ്ടി​ക്കാ​ട് ഓ​ടാ​ന്പ​റ്റ സ്വ​ദേ​ശി മേ​ലേ​തി​ൽ ജാ​ബി​ർ, പൂ​ക്കോ​ട്ടും​പാ​ടം പാ​ട്ട​ക്ക​രി​ന്പ് കോ​ള​നി​യി​ലെ ബി​ജു മോ​ൻ എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് അ​ന​ധി​കൃ​ത​മാ​യി തോ​ക്ക് നി​ർ​മി​ച്ചു ന​ൽ​കി​യ സു​ന്ദ​ര​നെ​യും തി​ര​ക​ൾ എ​ത്തി​ച്ച അ​സൈ​നെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.