കാ​ക്ക​ഞ്ചേ​രി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ബ​സി​നു​ള്ളി​ൽ നി​ന്നും പു​ക ഉ​യ​ർ​ന്നു
Saturday, March 23, 2019 12:20 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ന് സ​മീ​പം ദേ​ശീ​യ പാ​ത കാ​ക്ക​ഞ്ചേ​രി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ബ​സി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്നു. ബ​സ് ക​ത്തു​ക​യാ​ണെ​ന്ന ക​രു​തി യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി ഓ​ടി. ര​ക്ഷ​പ്പെ​ടാ​നു​ള്ള ഓ​ട്ട​ത്തി​നി​ട​യി​ൽ സ്ത്രീ​ക​ൾ​ക്ക് പ​രു​ക്കേ​റ്റു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തേ​കാ​ലി​നാ​ണ് സം​ഭ​വം. വേ​ങ്ങ​ര​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഭാ​യ് മോ​ൻ ബ​സ് കാ​ക്ക​ഞ്ചേ​രി​യി​ൽ എ​ത്തി​യ​പ്പോ​ൾ പു​ക ഉ​യ​രു​ക​യാ​യി​രു​ന്നു. ബ​സി​ന​ടി​യി​ലും ഉ​ള്ളി​ലും നി​റ​യെ അ​മി​ത​മാ​യ പു​ക വ​ന്ന​തോ​ടെ ബ​സ് ക​ത്തു​ക​യാ​ണെ​ന്നു ക​രു​തി യാ​ത്ര​ക്കാ​ർ നി​ല​വി​ളി​ച്ചു. ബ​സ് നി​ർ​ത്തി​യ​തോ​ടെ തി​ക്കി​ത്തി​ര​ക്കി യാ​ത്ര​ക്കാ​ർ പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു.

ഏ​താ​നും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഓ​ട്ട​ത്തി​നി​ട​യി​ൽ വീ​ണ് പ​രി​ക്കേ​റ്റു. അ​തേ സ​മ​യം, ബ​സി​ന്‍റെ സൈ​ല​ൻ​സ​റി​നു​ള്ളി​ലേ​ക്ക് ഓ​യി​ൽ ഇ​റ​ങ്ങി​യ​താ​ണ് പു​ക​യു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.