ത​ണ്ണീ​ർ കു​ട​ങ്ങ​ൾ ഒ​രു​ക്കി
Saturday, March 23, 2019 12:20 AM IST
കാ​ളി​കാ​വ്: അ​ട​ക്കാ​കു​ണ്ട് ക്ര​സെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ജൂ​നി​യ​ർ റെ​ഡ്ക്രോ​സ് ക്ല​ബ്ബ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്നു പ​റ​വ​ക​ൾ​ക്ക് ത​ണ്ണീ​ർ കു​ട​ങ്ങ​ൾ ഒ​രു​ക്കി. മാ​ർ​ച്ച് 22 ലോ​ക ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഈ ​മാ​തൃ​കാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ക​ടു​ത്ത വേ​ന​ലി​ൽ പ​ക്ഷി​ക​ൾ ദാ​ഹ​ജ​ലം കി​ട്ടാ​തെ ച​ത്തൊ​ടു​ങ്ങു​ന്പോ​ൾ അ​വ​ർ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ത​ണ്ണീ​ർ കു​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് ഹെ​ഡ് മാ​സ്റ്റ​ർ വി.​റ​ഹ്മ​ത്തു​ള്ള പ​റ​ഞ്ഞു.​ഈ മാ​തൃ​ക പി​ൻ​പ​റ്റി സ്കൂ​ളി​ലെ ഓ​രോ വി​ദ്യാ​ർ​ത്ഥി​യും ഒ​രു ത​ണ്ണീ​ർ​ക്കു​ട​മെ​ങ്കി​ലും ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ ഒ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. റെ​ഡ് ക്രോ​സ് ക​ണ്‍​വീ​ന​ർ സ​ജീ​ർ അ​ഹ​മ്മ​ദ്, അ​ധ്യാ​പ​ക​രാ​യ സി.​ആ​ബി​ദ്., പി.​മോ​ഹി​നി, ടെ​സി പോ​ൾ, ജ​സി​യാ​മ്മ മാ​ണി, ഫാ​ത്തി​മ ഷെ​റി​ൻ, മു​ഹ​മ്മ​ദ് യാ​മി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി..