വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, March 23, 2019 12:22 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​ന​ധി​കൃ​ത വി​ൽ​പ്പ​ന​ക്കു കൊ​ണ്ടു​വ​ന്ന വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ചോ​ക്കാ​ട് ഗി​രി​ജ​ൻ കോ​ള​നി സ്വ​ദേ​ശി ഗ​ണേ​ഷി​നെ (29) യാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ചു​ള്ളി​യോ​ട് വ​ച്ച് പൂ​ക്കോ​ട്ടും​പാ​ടം എ​സ്ഐ രാ​ജേ​ഷ് അ​യോ​ട​ൻ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്നും ആ​റു ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.

മു​ൻ​പും മ​ദ്യ​വി​ൽപ്പ​ന ന​ട​ത്തി​യ​തി​ന് കേ​സു​ള്ള ഇ​യാ​ൾ, കേ​സി​ൽ വി​ചാ​ര​ണ നേ​രി​ട്ടു കൊ​ണ്ടി​രി​ക്കെ​യാ​ണ് വീ​ണ്ടും അ​റ​സ്റ്റി​ലാ​യ​ത്. സ്കൂ​ട്ട​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​സ്ഐ​യെ കൂ​ടാ​തെ അ​ഡീ​ഷ​ണ​ൽ എ​സ്ഐ ജോ​ർ​ജ് ചെ​റി​യാ​ൻ, എ​സ്സി​പി​ഒ സി.​സു​ബ്ര​ഹ്മ​ണ്യ​ൻ, സി​പി​ഒ​മാ​രാ​യ കെ.​സു​നി​ൽ, മ​നു മാ​ത്യൂ, എ​സ്.​അ​ഭി​ലാ​ഷ്, ടി.​നി​ബി​ൻ ദാ​സ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.