പ​ക്ഷാ​ഘാ​ത ബാ​ധി​ത​യാ​യ സൗ​ദി പെ​ണ്‍​കു​ട്ടി​ക്ക് അ​മൃ​തം​ ആശു​പ​ത്രി​യിലൂടെ പുനർജന്മം
Saturday, March 23, 2019 12:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സൗ​ദി പെ​ണ്‍​കു​ട്ടി​യാ​യ സൈ​ന​ബ് ഈ​സ ഈ​ബ്രാ​ഹി​നു അ​മൃ​തം ആ​യൂ​ർ​വേ​ദാ​ശു​പ​ത്രി​യി​ലെ കേ​ര​ളീ​യ ആ​യൂ​ർ​വേ​ദ ചി​കി​ത്സ ജീ​വി​തം തി​രി​ച്ചു​ന​ല്കി. മോ​ഡ​ലിം​ഗ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന 26കാ​രി​യാ​യ സൈ​ന​ബി​ന് ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ത​ല​ച്ചോ​റി​ലു​ണ്ടാ​യ ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് ഇ​ട​ത് കൈ​യ്യും കാ​ലും ത​ള​ർ​ന്ന് ശ​യ്യാ​വ​ലം​ബ​യാ​യി.

സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ ചി​കി​ത്സ​ക​ളും ബ​ഹ​റി​നി​ൽ ന​ല്കി​യ ദീ​ർ​ഘ​കാ​ല​ത്തെ ഫി​സി​യോ തെ​റാ​പ്പി ചി​കി​ത്സ​യും സൈ​ന​ബി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യി​ൽ വേ​ണ്ട​ത്ര പു​രോ​ഗ​തി കാ​ണി​ച്ചി​ല്ല. ഈ​സാ ഇ​ബ്രാ​ഹിം എ​ന്ന സൈ​ന​ബ​യു​ടെ പി​താ​വി​ന്‍റെ സു​ഹ്യ​ത്തു​ക്ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ അ​മൃ​തം ആ​യൂ​ർ​വേ​ദാ​ശു​പ​ത്രി​യെ​ക്കു​റി​ച്ചും ഡോ.​കൃ​ഷ്ണ​ദാ​സ്, ഡോ.​ഷീ​ബാ കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​രെ​ക്കു​റി​ച്ചും വി​വ​രം ന​ല്കി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ എ​ത്തു​വാ​ൻ നി​ർ​ദേ​ശി​ച്ചു. ഒ​രു മാ​സം മു​ൻ​പാ​ണ് സൈ​ന​ബും പി​താ​വും ആശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​ത്.

ഒ​രു മാ​സ​ത്തെ കേ​ര​ളീ​യ ആ​യൂ​ർ​വേ​ദ ചി​കി​ത്സ​കൊ​ണ്ട് ത​ന്നെ സൈ​ന​ബി​ന് സ്വ​ന്ത​മാ​യി ന​ട​ക്കു​വാ​നും ന​ഷ്ട​പ്പെ​ട്ടെ ഇ​ട​തു കൈ​യി​ന്‍റെ സ്വാ​ധീ​നം കു​റെ​യെ​ക്കെ തി​രി​ച്ചു​പി​ടി​ക്കു​വാ​നും ക​ഴി​ഞ്ഞു. ആ​യൂ​ർ​വേ​ദ ഒൗ​ഷ​ധ​ങ്ങ​ളോ​ടൊ​പ്പം ശി​രോ​വ​സ്തി, ന​വ​ര​ക്കി​ഴി, ന​സ്യം, വ​സ്തി തു​ട​ങ്ങി​യ ആ​യൂ​ർ​വേ​ദ ചി​കി​ത്സ​യോ​ടൊ​പ്പം അ​മൃ​തം ഫി​സി​യോ തെ​റാ​പ്പി സെ​ന്‍റ​റി​ലെ ആ​ധു​നി​ക ഫി​സി​യോ തെ​റാ​പ്പി​യും നീ​ന്ത​ൽ പ​രി​ശീ​ല​ക കെ.​ന​ളി​നി ദേ​വി​യു​ടെ കീ​ഴി​ൽ ന​ൽ​കി​യ നീ​ന്ത​ൽ പ​രി​ശീ​ല​ന​വും ചേ​ർ​ത്ത് ന​ല്കി​യ​താ​ണ് സൈ​ന ബി​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്.

ആ​ദ്യ ഘ​ട്ട ചി​കി​ത്സ പൂ​ർ​ത്തി​യാ​യി തി​രി​ച്ചു പോ​യ സൈ​ന​ബ് തു​ട​ർ ചി​കി​ത്സ​യ്ക്ക് വീ​ണ്ടും എ​ത്തും.