കാ​ർ​പാ​ർ​ക്കിം​ഗ് നി​ല​വി​ലെ സ്ഥി​തി തു​ട​രും: എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ
Saturday, March 23, 2019 12:22 AM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് ഏ​പ്രി​ലി​ലും നി​ല​വി​ലെ സ്ഥി​തി തു​ട​രു​മെ​ന്ന് എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ കെ.​ശ്രീ​നി​വാ​സ റാ​വു പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​ക്ക് കീ​ഴി​ലു​ള​ള മു​ഴു​വ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും കാ​ർ പാ​ർ​ക്കിം​ഗ് ടെ​ൻ​ഡ​ർ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​നു​ള​ള ശ്ര​മം ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​ത് ആ​റ് മാ​സ​ത്തി​ന് ശേ​ഷം ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ​ക്ക് പൂ​ർ​ത്തി​യാ​ക്കി മാ​ത്ര​മേ​യു​ണ്ടാ​കു​ക​യു​ള​ളൂ​വെ​ന്ന് എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ക​രി​പ്പൂ​രി​ൽ ടെ​ർ​മി​ന​ലി​നു മു​ന്പി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നും ഇ​റ​ക്കു​ന്ന​തി​നും മൂ​ന്ന് മി​നി​ട്ട് അ​നു​വ​ദി​ക്കു​ന്ന​ത​ട​ക്ക​മു​ള​ള ന​ട​പ​ടി​ക​ൾ പു​തി​യ ടെ​ൻ​ഡ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​രി​ഷ്ക​രി​ക്കും. ടെ​ർ​മി​ന​ലി​നു മു​ന്പി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി.