പൂ​ക്കോ​ട്ടും​പാ​ട​ത്ത് കെഎ​സ്ഇ​ബി ലോ​ക്ക​ൽ അ​ഡ്വൈ​സ​റി യോ​ഗം ചേ​ർ​ന്നു
Saturday, March 23, 2019 12:22 AM IST
പൂ​ക്കോ​ട്ടും​പാ​ടം: നി​ര​ന്ത​ര​മാ​യു​ണ്ടാ​കു​ന്ന വൈ​ദ്യു​തി ത​ട​സ​ങ്ങ​ളെ​യും വോ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്തേ​യും കു​റി​ച്ച് വി​ശ​ദീ​ക​രി​ക്ക​വാ​ൻ കെഎ​സ്ഇ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഡ്വൈ​സ​റി യോ​ഗം ചേ​ർ​ന്നു. അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വ​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പൂ​ക്കോ​ട്ടും​പാ​ടം സെ​ക്‌ഷൻ എ ​ഇ​ഇ​ൻ ചാ​ർ​ജ് മ​നാ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു.

കെഎ​സ്ഇ​ബി നി​ല​ന്പൂ​ർ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ ബി​ജു വൈ​ദ്യു​തി ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ൾ കെഎ​സ്ഇ​ബി ഓ​ഫി​സി​ൽ പ​രാ​തി​യു​മാ​യി എ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്. തോ​ട്ടെ​ക്കാ​ട് 33 കെ​വി സ​ബ് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള അ​പ്ഗ്രേ​ഡേ​ഷ​ൻ വ​ർ​ക്ക് ര​ണ്ടു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​കും.

വേ​ന​ൽ കാ​ല​മാ​യ​തി​നാ​ൽ ഉ​പ​ഭോ​ഗം വ​ള​രെ​യ​ധി​കം വ​ർ​ധി​ച്ചു. വൈ​കു​ന്നേ​രം ആ​റു മ​ണി മു​ത​ൽ 10 വ​രെ മോ​ട്ടോ​ർ പ​ന്പ് , മി​ക്സി, തു​ട​ങ്ങി വൈ​ദ്യു​തി അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്ക​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം വേ​ണം, കെഎസ്ഇ​ബി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ പു​തി​യ സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​രു​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ആ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. അ​മി​ത ഉ​പ​ഭോ​ഗം കാ​ര​ണം ലോ​ഡ താ​ങ്ങാ​തെ വ​രു​ന്പോ​ഴാ​ണ് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡിം​ഗ് ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു നി​ല​ന്പൂ​ർ 66 കെ​വി സ​ബ്സ്റ്റേ​ഷ​ൻ 110 കെ​വി​യാ​ക്കു​ന്ന ജോ​ലി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കൂ​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റെ കൂ​ടാ​തെ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ ജെ​ലീ​ഷ്കു​മാ​ർ, എ​ട​ക്ക​ര അ​സ്സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ എം.​ബാ​ബു, അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷ ക​ട​വ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി.​ഹം​സ, ഗ്രാ​മ​പ​ഞ്ചാ​ത്തം​ഗ​ങ്ങ​ൾ, വ്യ​പാ​രി പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.