സ്വ​ർ​ണാ​ഭ​ര​ണ​മെ​ന്നു ക​രു​തി ക​വ​ർ​ന്ന​ത് മു​ക്കു​പ​ണ്ടം
Saturday, March 23, 2019 12:22 AM IST
ക​രു​വാ​ര​ക്കു​ണ്ട്: സ്വ​ർ​ണാ​ഭ​ര​ണ​മാ​ണ​ന്നു ക​രു​തി മോ​ഷ്ടാ​വ് ക​വ​ർ​ന്ന​ത് മു​ക്കു പ​ണ്ടം. ക​രു​വാ​ര​ക്കു​ണ്ട് ക​ണ്ണ​ത്തെ കാ​യ്പ്ലാ​ക്ക​ൽ ജോ​യി​യു​ടെ ഭാ​ര്യ സോ​ഫി​യ​യു​ടെ മു​ക്കു മാ​ല​യാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​മാ​ണ​ന്ന് ക​രു​തി ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​വ് ക​വ​ർ​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ക​രു​വാ​ര​ക്കു​ണ്ടി​ലെ ഹോ​ളി ഫാ​മി​ലി ഫെ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന തി​രു​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം സ​ന്ധ്യ​ക്ക് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ സോ​ഫി​യ​യെ ബൈ​ക്കി​ൽ അ​ജ്ഞാ​ത​നാ​യ യു​വാ​വ് പി​ന്തു​ട​ർ​ന്നു. ആ​ളൊ​ഴി​ഞ്ഞ വ​ഴി​യി​ൽ വച്ച് മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. നാ​ലു പ​വ​നോ​ളം തൂ​ക്ക​മു​ള്ള​താ​യി തോ​ന്നു​ന്ന മാ​ല​യാ​ണ​ന്ന് സോ​ഫി​യ പ​റ​ഞ്ഞു. ന​ഷ്ട​പെ​ട്ട​ത് മു​ക്കു​പ​ണ്ട​യാ​യ​തി​നാ​ൽ പോ​ലീ​സി​ൽ പ​രാ​തി​ ന​ൽ​കി​യി​ല്ല.

നേ​ര​ത്തേ​യും ഇ​തി​നു സ​മാ​ന​മാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ഇവിടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​നെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നാ​യി​ട്ടി​ല്ല​. ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​രു​ന്ന സം​ഘം വീ​ണ്ടും മ​ല​യോ​ര മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.