കാ​ട്ടാ​ന​കൾ പ​ന​ക​ൾ നശിപ്പിച്ചു
Saturday, March 23, 2019 12:25 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ കോ​വി​ല​ക​ത്തു മു​റി​ക്ക് സ​മീ​പം തേ​ക്ക് പ്ലാ​ൻ​റേ​ഷ​നി​ൽ കാ​ട്ടാ​ന​കൾ ഇ​റ​ങ്ങി പ​ന​ക​ൾ ത​ക​ർ​ത്തു. വ​ന ദ്രു​ത​ക​ർ​മ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കാ​ട്ടാ​ന കൂ​ട്ട​ത്തെ ഓ​ടി​ച്ചു. വ്യാ​ഴാ​ഴ്ച്ച രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​ണ് ഒ​രു കു​ട്ടി​യാ​ന ഉ​ൾ​പ്പെ​ടെ ഏ​ഴാ​ന​ക​ൾ അ​ട​ങ്ങി​യ കൂ​ട്ടം നി​ല​ന്പൂ​ർ കോ​വി​ല​ക​ത്തു മു​റി​ക്ക് സ​മീ​പ​മു​ള്ള ആ​ര്യ​വ​ല്ലി​കാ​വ് തേ​ക്ക് പ്ലാ​ൻ​റ്റേ​ഷ​നി​ൽ എ​ത്തി​യ​ത.് തു​ട​ർ​ന്ന് പ​ന​ക​ൾ ത​ക​ർ​ക്കു​ന്ന ശ​ബ്ദം കേ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ജോ​സ്, രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​ത്യ​ത്തി​ൽ നാ​ട്ടു​കാ​രും വ​നം ദ്രു​ത​ക​ർ​മ​സേ​നാ അം​ഗ​ങ്ങ​ളും എ​ത്തി ആ​ന കൂ​ട്ട​ത്തെ ചാ​ലി​യാ​ർ പു​ഴ ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു.

ഏ​താ​നും മാ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന​കൂ​ട്ടം മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി നാ​ശം വ​രു​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​ന​ത്തി​നു​ള്ളി​ലെ നീ​രു​റ​വ​ക​ൾ വ​റ്റി​യ​തും തീ​റ്റ ഇ​ല്ലാ​ത​യ​തു​മാ​ണ് ചാ​ലി​യാ​ർ പു​ഴ​യു​ടെ തീ​ര​ങ്ങ​ൾ കാ​ട്ടാ​ന​ക​ൾ താ​വ​ള​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ചാ​ലി​യാ​ർ, മ​ന്പാ​ട്, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​ന​മേ​ഖ​ല​ക​ളോ​ട് ചേ​ർ​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ലും കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്.