പ​രി​സ്ഥി​തി​യു​ടെ രാ​ഷ്്‌ട്രീയം പ​റ​ഞ്ഞ് വി.​പി.​സാ​നു
Saturday, March 23, 2019 12:25 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി സാ​നു​വി​ന്‍റെ ഇ​ന്ന​ലെ​ത്തെ തെര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണം ജ​ല​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​വ​രി​ച്ച് കൊ​ണ്ടാ​യി​രു​ന്നു. ലോ​ക ജ​ല​ദി​ന​ത്തി​ൽ ജ​ല സം​ര​ക്ഷ​ണ​വും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന് പ്ര​ഖ്യാ​പ​നം സ്ഥാ​നാ​ർ​ഥി ന​ട​ത്തി. ഈ ​വ​ർ​ഷം ഭൂ​ഗ​ർ​ഭ ജ​ല​ത്തി​ന്‍റെ അ​ള​വ് മു​ൻ വ​ർ​ഷ​ത്തി​ലേ​ക്കാ​ൾ ഒ​രു മീ​റ്റ​റി​ൽ അ​ധി​കം കു​റ​ഞ്ഞ​ത് ഓ​ർ​മി​പ്പി​ച്ചാ​യി​രു​ന്നു സാ​നു​വി​ന്‍റെ പ്ര​സം​ഗം.

ജ​ല​വി​ത​ര​ണ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നും കു​ടു​ത​ൽ പ​ദ്ധ​തി​ക​ൾ മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും സാ​നു ചൂ​ണ്ടി കാ​ണി​ച്ചു. സ​മൂ​ഹ​ത്തി​ലെ ഓ​രോ മ​നു​ഷ്യ​നും ജ​ലം സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റ​മു​ള്ള പ​രി​സ്ഥി​തി​യു​ടെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പി​നെ മാ​റ്റി തീ​ർ​ക്കു​ക​യാ​ണ് വി.​പി.​സാ​നു.

മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാം ഘ​ട്ട പ്ര​ച​ര​ണ​ങ്ങ​ൾ വ്യാ​ഴാ​ഴ്ച്ച​യോ​ടെ സാ​നു പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​രു​പ​ത്തി​മൂ​ന്നി​ന് മൂ​ന്നാം ഘ​ട്ട പ്ര​ച​ര​ണ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച പ്ര​ധാ​ന​മാ​യും സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലാ​യി​രു​ന്നു സ്ഥാ​നാ​ർ​ത്ഥി. രാ​വി​ലെ രാ​മ​പു​രം ജെം​സ് കോ​ള​ജി​ലെ​ത്തി​യ സ്ഥാ​നാ​ർ​ത്ഥി​ക്ക് നൂ​റ് ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ സ്വീ​ക​ര​ണം ന​ൽ​കി. അ​ധ്യാ​പ​ക​രോ​ടും ജീ​വ​ന​ക്കാ​രോ​ടും വി​ദ്യാ​ർ​ത്ഥി​ക​ളോ​ടും വോ​ട്ടും ചോ​ദി​ച്ചും കൂ​ടെ നി​ന്ന് ഫോ​ട്ടോ​ക​ളെ​ടു​ത്തു​മാ​ണ് സ്ഥാ​നാ​ർ​ഥി മ​ട​ങ്ങി​യ​ത്. വൈ​കി​ട്ട് പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് നി​ർ​മാ​ണ​തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ കു​ടും​ബ സം​ഗ​മ​ത്തി​ലും സ്ഥാ​നാ​ർ​ഥി എ​ത്തി.