ജ​ല​ദി​നാ​ഘോ​ഷം
Saturday, March 23, 2019 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​ര​വി​മം​ഗ​ലം അ​മൃ​തം പൊ​യ്ക​യി​ൽ ജ​ല​ദി​നാ​ഘോ​ഷം ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ മു​ൻ​സി​പ്പാ​ലി​റ്റി വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കി​ഴി​ശേ​രി മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ത്ത​ത്ത് ആ​രി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്രഫ.​സു​രേ​ന്ദ്ര​ൻ ജ​ല​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. നീ​ന്ത​ൽ പ​രി​ശീ​ല​ക കെ.​ന​ളി​നി ദേ​വി, പി.​എം.​സു​രേ​ഷ്, കെ.​ഷാ​ജി, മു​ഹ​മ്മ​ദ് യു​ന​സ് എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി. ഷി​ബു ന​രേ​ന്ദ്ര​ൻ, ഇ​ന്ദു​ശ്രീ എ​ര​വി​മം​ഗ​ലം ക​വി​താ​ലാ​പ​നം ന​ട​ത്തി.​ഡോ.​പി.​കൃ​ഷ്ണ​ദാ​സ് സ്വാ​ഗ​ത​വും, ഡോ.​ഷീ​ബാ ക്യ​ഷ്ണ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

എ​ട​ക്ക​ര: ലോ​ക ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ചു​ങ്ക​ത്ത​റ​യി​ൽ ജ​ല​സം​ര​ക്ഷ​ണ ജാ​ഥ ന​ട​ത്തി. വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യു​ടെ​യും, ജെ ​സി എ ​ചു​ങ്ക​ത്ത​റ യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ജാ​ഥ ന​ട​ത്തി​യ​ത്. ജ​ലം അ​മൂ​ല്യ​മാ​ണ് ജ​ലം ജീ​വ​നാ​ധാ​രം എ​ന്നീ സ​ന്ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി പി​ടി​ച്ചാ​ണ് ജ​ല​സം​ര​ക്ഷ​ണ ജാ​ഥ ന​ട​ത്തി​യ​ത്. വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം ച​ങ്ക​ര​ത്ത്, സെ​ക്ര​ട്ട​റി ടി. ​എ.​അ​നീ​ഷ്, ജാ​ഫ​ർ​ഖാ​ൻ, സു​നി​ൽ​കു​മാ​ർ. എ​ന്നി​വ​ർ ജാ​ഥ​ക്ക് നേ​തൃ​ത്വം ന​ൽ​കി.