വൈ​ദ്യു​ത തൂ​ണു​ക​ളി​ൽ കൊ​ടി​ക​ൾ പാ​ടി​ല്ല
Saturday, March 23, 2019 12:27 AM IST
മ​ഞ്ചേ​രി:​ ഇ​ല​ക്‌ട്രിക് പോ​സ്റ്റു​ക​ൾ, ഡി​വൈ​ഡ​റു​ക​ൾ, റോ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി, ചി​ഹ്ന​ങ്ങ​ൾ, തോ​ര​ണ​ങ്ങ​ൾ എ​ന്നി​വ സ്ഥാ​പി​ക്കാ​തി​രി​ക്കാ​ൻ ഇ​ന്ന​ലെ മ​ഞ്ചേ​രി പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ചേ​ർ​ന്ന സ​ർ​വക​ക്ഷി​യോ​ഗം തീ​രു​മാ​നി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ത്തി​നാ​യി ഫ്ള​ക്സു പ​ര​സ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ൽ അ​വ​യും ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മാ​യി.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്റ്റേ​ജ് കെ​ട്ടി പൊ​തു​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തും പാ​ടി​ല്ലാ​ത്ത​താ​ണ്. ഇ​ത​ര രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്ക​രു​തെ​ന്നും യോ​ഗം നി​ർ​ദ്ദേ​ശം ന​ൽ​കി. സി​ഐ എ​ൻ​ബി ഷൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ഐ ഇ ​ആ​ർ ബൈ​ജു, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.