സി-​വി​ജി​ൽ ആ​പ്പി​ലൂ​ടെ ല​ഭി​ച്ച​ത് 71 പ​രാ​തി​ക​ൾ
Saturday, March 23, 2019 12:27 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ച​താ​യി പ​രാ​തി. ഇ​ത് സം​ബ​ന്ധി​ച്ച് 71 പ​രാ​തി​ക​ളാ​ണ് സി- ​വി​ജി​ൽ ആ​പ്പ് വ​ഴി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ല​ഭി​ച്ച​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

തെര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കു​ന്ന​തി​നൊ​രു​ക്കി​യ സം​വി​ധാ​ന​മാ​ണ് സി-​വി​ജി​ൽ ആ​പ്ലി​ക്കേ​ഷ​ൻ. പ​രാ​തി​ക്കാ​ര​ന് ത​ന്‍റെ ഐ​ഡ​ന്‍റി​റ്റി വ്യ​ക്ത​മാ​ക്കി​യോ അ​ല്ലാ​തെ​യോ പ​രാ​തി ന​ൽ​കാം. ച​ട്ട​ലം​ഘ​ന​ത്തി​ന്‍റെ ഫോ​ട്ടോ /വീ​ഡി​യോ എ​ന്നി​വ​യും ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി അ​പ് ലോ​ഡ് ചെ​യ്യ​ണം. പ​രാ​തി ല​ഭി​ച്ച് അ​ഞ്ച് മി​നി​റ്റി​ന​കം ത​ന്നെ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റിം​ഗ് സ്ക്വാ​ഡി​ന് അ​ന്വേ​ഷ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശം ന​ൽ​കും.