പൊ​തു​സ്ഥ​ല​ത്ത് ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും സ്ഥാ​പി​ച്ചാ​ൽ കേ​സെ​ടു​ക്കും
Saturday, March 23, 2019 12:27 AM IST
മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച് പൊ​തു​സ്ഥ​ല​ത്ത് പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും സ്ഥാ​പി​ച്ചാ​ൽ പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ നി​യ​മ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​മി​ത് മീ​ണ അ​റി​യി​ച്ചു. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ്വ​കാ​ര്യ സ്ഥ​ല​ത്ത് സ്ഥാ​പി​ക്കു​ന്ന​തി​ന് സ്ഥ​ല​മു​ട​മ​യി​ൽ നി​ന്നും അ​നു​മ​തി വാ​ങ്ങ​ണം.

പൊ​തു​സ്ഥ​ല​ത്തെ പ്ര​ച​ാര​ണ ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ചെ​ല​വാ​യ തു​ക സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പോ​സ്റ്റ​ർ, ബാ​ന​ർ, ല​ഘു​ലേ​ഖ എ​ന്നി​വ​യി​ൽ പ്രി​ന്‍റ​റു​ടെ​യും പ​ബ്ലി​ഷ​റു​ടെ​യും പേ​രും ഫോ​ണ്‍ ന​ന്പ​റും ന​ൽ​ക​ണം. ഇ​വ ഇ​ല്ലാ​തെ അ​ച്ച​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 1954ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം സെ​ക്‌ഷൻ 127(എ) ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കും. ആ​റ് മാ​സം വ​രെ ത​ട​വ് ല​ഭി​ക്കു​ന്ന വ​കു​പ്പാ​ണി​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളും റാ​ലി​ക​ളും ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും അ​നു​മി​തി​യി​ല്ലാ​തെ ന​ട​ത്തി​യാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​ച​ാര​ണ വ​സ്തു​ക്ക​ൾ​ക്ക് ചെല​വ​ഴി​ക്കാ​വു​ന്ന തു​ക സം​ബ​ന്ധി​ച്ചു​ള്ള അ​ടി​സ്ഥാ​ന വി​ല പ്ര​ച​ാര​ണ ബാ​ന​റു​ക​ൾ, പോ​സ്റ്റ​റു​ക​ൾ, ക​ട്ടൗ​ട്ട്, സ്റ്റേ​ജ്, ഓ​ഡി​റ്റോ​റി​യം, കൊ​ടി​തോ​ര​ണ​ങ്ങ​ൾ, അ​നൗ​ണ്‍​സ്മെ​ന്‍റ്, പ്ര​ച​ാര​ണ​വാ​ഹ​ന​ങ്ങ​ൾ, താ​ത്കാ​ലി​ക ഓ​ഫീ​സു​ക​ൾ തു​ട​ങ്ങി ദൃ​ശ്യ പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യം ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ പ​രി​പാ​ടി​ക​ൾ​ക്ക് വി​നി​യോ​ഗി​ക്കു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ വി​ല​നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഇ​വ യോ​ഗ​ത്തി​ൽ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ കൈ​മാ​റി. ഫേ​സ്ബു​ക്ക്, വാ​ട്ട്സ് ആ​പ്പ് തു​ട​ങ്ങി​യ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​ാര​ണം ന​ട​ത്തു​ന്ന​തി​ന് സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ നി​ശ്ച​യി​ക്കു​ന്ന നി​ര​ക്ക് ക​ണ​ക്കി​ൽ പെ​ടു​ത്താ​നും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന മാ​ർ​ച്ച് 28 മു​ത​ൽ ഏ​പ്രി​ൽ നാ​ല് വ​രെ രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് മൂ​ന്ന് വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കാം. വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ല​ക്ട​റു​ടെ അ​ഭാ​വ​ത്തി​ൽ എ​ആ​ർ​ഒ ചു​മ​ത​ല​യു​ള്ള എ​ൽ​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​ക്കാ​ണ് പ​ത്രി​ക ന​ർ​കേ​ണ്ട​ത്. എ​ഡി​എം ടി.​വി​ജ​യ​ൻ, ജി​ല്ല ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ​ൻ.​സ​ന്തോ​ഷ് കു​മാ​ർ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.