വാഹനാപകടത്തിൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Saturday, March 23, 2019 12:28 AM IST
മ​​ണ​​ർ​​കാ​​ട്: കാ​​റു​​ക​​ൾ കൂ​​ട്ടി​​യി​​ടി​​ച്ചു പ​​രി​​ക്കേ​​റ്റു ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന വീ​​ട്ട​​മ്മ മ​​രി​​ച്ചു. മ​​റി​​യ​​പ്പ​​ള്ളി സ്വ​​ദേ​​ശി റെ​​യ്ച്ച​​ൽ വി​​ല്ല​​യി​​ൽ ട്രി​​സ ജോ​​ണ്‍ (60)ആ​​ണ് മ​​രി​​ച്ച​ത്. വ്യാ​​ഴാ​​ഴ്ച വൈ​​കു​​ന്നേ​​രം 4.30നു ​​മ​​ണ​​ർ​​കാ​​ട് കെ​​പി​​എ​​ൻ ക്രെ​​യി​​ൻ സ​​ർ​​വീ​​സി​​നു സ​​മീ​​പ​ം ട്രി​​സ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​റും എ​​തി​​ർ​​ദി​​ശ​​യി​​ൽ നി​​ന്നു​​മെ​​ത്തി​​യ മ​​റ്റൊ​​രു കാ​​റും ത​​മ്മി​​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​​പ​​ക​​ട​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ട്രി​​സ തെ​​ള്ള​​ക​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​രി​ക്കെ​യാ​ണ് മ​​ര​​ണം സം​​ഭ​​വി​​ച്ച​​ത്.