അ​ര​യും ത​ല​യും മു​റു​ക്കി സ്ഥാ​നാ​ർ​ഥി​ക​ൾ
Saturday, March 23, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് 31 ദി​വ​സം മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്പോ​ൾ അ​ര​യും ത​ല​യും മു​റു​ക്കി സ്ഥാ​നാ​ർ​ഥി​ക​ൾ അ​ങ്ക​ത്ത​ട്ടി​ൽ. തി​രു​വ​ന​ന്ത​പു​ര​ത്തും ആ​റ്റി​ങ്ങ​ലി​ലും പ്ര​ചാ​ര​ണ​ത്തി​ന് ചൂ​ടേ​റു​ന്പോ​ൾ ഒ​പ്പ​ത്തി​നൊ​പ്പം ഓ​ടി​യെ​ത്താ​ൻ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ക​യാ​ണ് ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ൾ​ക്കൊ​പ്പം ബി​ജെ​പി​യും.

ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ സ​ജീ​വ​മാ​യി ശ​ശി ത​രൂ​ർ

തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ഡോ. ​ശ​ശി ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ സ​ജീ​വ​മാ​വു​ക​യാ​ണ്. യു​ഡി​എ​ഫി​ന്‍റെ കോ​വ​ളം, നേ​മം നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ലാ​ണ് ഇ​ന്ന​ലെ ത​രൂ​ർ പ​ങ്കെ​ടു​ത്ത​ത്.

നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ഇ​ന്ന​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബൂ​ത്ത്, മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ സ​ജീ​വ​മാ​കും. സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക വ​രും മു​ൻ​പു ത​ന്നെ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്ന ത​രൂ​ർ ഇ​തി​നോ​ട​കം ത​ന്നെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഒ​രു റൗ​ണ്ട് പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

സി. ​ദി​വാ​ക​ര​ൻ ര​ണ്ടാംഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ലേ​ക്ക്

ഇ​ട​തു സ്ഥാ​നാ​ർ​ഥി​യാ​യ സി. ​ദി​വാ​ക​ര​ൻ ത​ന്‍റെ ര​ണ്ടാം ഘ​ട്ട പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് ഇ​ന്നു തു​ട​ക്ക​മി​ടും. 29 വ​രെ അ​ദ്ദേ​ഹം വി​വി​ധ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക്ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കും. കൊ​ല്ല​യി​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ച​വി​ളാ​കം നെ​യ്ത്ത് കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് ഇ​ട​തു സ്ഥാ​നാ​ർ​ഥി​യു​ടെ ഇ​ന്ന​ത്തെ പ​ര്യ​ട​നം ആ​രം​ഭി​ക്കു​ക.​വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി വൈ​കു​ന്നേ​രം വ്ളാ​വ​ട്ടി​യി​ലെ ആ​ദി​വാ​സി​യി​ലെ ആ​ദി​വാ​സി ഉൗ​രു​ക​ളി​ലെ സ​ന്ദ​ർ​ശ​ന​ത്തോ​ടെ പ​ര്യ​ട​ന പ​രി​പാ​ടി അ​വ​സാ​നി​ക്കും.

പ്ര​ചാ​ര​ണത്തിന് തു​ട​ക്ക​മി​ട്ട് കു​മ്മ​നം

അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്ക​മി​ട്ടു.

ന​വോ​ഥാ​നം ച​ർ​ച്ചാ വി​ഷ​യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​വോ​ഥാ​ന​ നാ​യ​ക​രു​ടെ സ്മൃ​തി മ​ണ്ഡ​പ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഇ​ന്ന​ലെ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്. രാ​വി​ലെ വെ​ങ്ങാ​നൂ​രി​ൽ അ​യ്യ​ങ്കാ​ളി സ്മൃ​തി മ​ണ്ഡ​പ​ത്തി​ലെ​ത്തി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പൂ​ന്തു​റ സ്വാ​മി, ച​ട്ട​ന്പി സ്വാ​മി​ക​ൾ എ​ന്നി​വ​രു​ടെ സ​മാ​ധി മ​ണ്ഡ​പ​വും സ​ന്ദ​ർ​ശി​ച്ചു. പി​ന്നീ​ട് ആ​ന​യ​റ​യി​ലെ ഈ​ശാ​ല​യ​ത്തി​ലെ​ത്തി​യ കു​മ്മ​നം സ്വാ​മി ഈ​ശ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

വാ​മ​ന​പു​ര​ത്ത് പ്ര​ചാ​ര​ണ​വു​മാ​യി അ​ടൂ​ർ പ്ര​കാ​ശ്

ആ​റ്റി​ങ്ങ​ലി​ൽ പോ​രാ​ട്ട ചി​ത്രം തെ​ളി​ഞ്ഞ​തോ​ടെ സ്ഥാ​നാ​ർ​ഥി​ക​ളും അ​ണി​ക​ളും വ​ർ​ധി​ത വീ​ര്യ​ത്തോ​ടെ പ്ര​ചാ​ര​ണ രം​ഗ​ത്ത് പോ​രാ​ട്ടം ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി അ​ടൂ​ർ പ്ര​കാ​ശ് എ​ത്തി​യ​തോ​ടെ ആ​റ്റി​ങ്ങ​ലി​ൽ യു​ഡി​എ​ഫ് തീ​പ്പൊ​രി പോ​രാ​ട്ട​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.

വാ​മ​ന​പു​ര​ത്തി​ന്‍റെ ഹൃ​ദ​യം തൊ​ട്ട​റി​ഞ്ഞാ​യി​രു​ന്നു ഇ​ന്ന​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ട​ക​ൾ ന​ട​ന്ന​ത്. നാ​ട്ടു​കാ​രി​ൽ നി​ന്നും അ​നു​ഗ്ര​ഹ​ങ്ങ​ൾ ഏ​റ്റു വാ​ങ്ങി​യാ​ണ് സ്ഥാ​നാ​ർ​ഥി ഓ​രോ ക​വ​ല​ക​ളും പി​ന്നി​ട്ട​ത്. വെ​ഞ്ഞാ​റ​മൂ​ട് സി​ന്ധു തി​യ​റ്റ​റി​ന് സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ൽ പ്ര​വേ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണാ​നി​റ​ങ്ങി​യ​ത്.

വേ​ങ്ക​മ​ല, പി​ര​പ്പ​ൻ​കോ​ട്, വേ​ളാ​വൂ​ർ, കോ​ലി​യ​ക്കോ​ട്, പൂ​ല​ന്ത​റ, ക​ന്യാ​കു​ള​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​നം ഉ​ച്ച​യോ​ടെ പൂ​ർ​ത്തി​യാ​ക്കി. ക​ന്യാ​കു​ള​ങ്ങ​ര ജു​മാ​അ​ദ് പ​ള്ളി​യി​ൽ ജു​മാ ന​മ​സ്കാ​ര​ത്തി​നെ​ത്തി​യ​വ​രെ​യും സ്ഥാ​നാ​ർ​ഥി നേ​രി​ൽ ക​ണ്ട് അ​നു​ഗ്ര​ഹ ആ​ശീ​ർ​വാ​ദ​ങ്ങ​ൾ തേ​ടി.

ഉ​ച്ച​ക്ക് ശേ​ഷം കാ​ട്ടാ​ക്ക​ട​യി​ലാ​യി​രു​ന്നു പ​ര്യ​ട​നം. ഇ​ന്നു മു​ത​ൽ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി സ​ജീ​വ​മാ​കും. കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ലെ ക​ണ്‍​വ​ൻ​ഷ​നി​ലാ​ണ് ഇ​ന്ന് അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ക. ഞാ​യ​റാ​ഴ്ച അ​രു​വി​ക്ക​ര, 25 ന് ​നെ​ടു​മ​ങ്ങാ​ട്, വാ​മ​ന​പു​രം, 26 ന് ​ചി​റ​യി​ൻ​കീ​ഴ്, അ​റ്റി​ങ്ങ​ൽ, വ​ർ​ക്ക​ല എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ന​ട​ക്കു​ന്ന​ത്.

പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്നി​ലാ​യി എ. ​സ​ന്പ​ത്ത്

ഇ​ട​തു സ്ഥാ​നാ​ർ​ഥി എ. ​സ​ന്പ​ത്ത് പ്ര​ചാ​ര​ണ രം​ഗ​ത്ത് ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. മ​ണ്ഡ​ല​ത്തി​ലെ സി​റ്റിം​ഗ് എം​പി​യും ചി​ര​പ​രി​ചി​ത​നാ​യ നേ​താ​വെ​ന്ന​തും പ്ര​ചാ​ര​ണ രം​ഗ​ത്ത് അ​ദ്ദേ​ഹ​ത്തി​ന് മേ​ൽ​ക്കൈ ന​ൽ​കു​ന്നു. നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം ഇ​പ്പോ​ൾ ബൂ​ത്ത് ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ലും കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലു​മാ​ണ് ശ്ര​ദ്ധ​കേ​ന്ദ്രീ​കി​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ സ്ഥാ​നാ​ർ​ഥി​യു​ടെ മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​നും തു​ട​ക്ക​മാ​കും.

ഒ​ന്നാ​മ​തെ​ത്താ​ൻ ശോ​ഭ സു​രേ​ന്ദ്ര​ൻ

പ്ര​ചാ​ര​ണ രം​ഗ​ത്ത് വൈ​കി​യെ​ത്തി​യെ​ങ്കി​ലും ഒ​ന്നാ​മ​താ​യി ഓ​ടി​ക്ക​യ​റാ​നു​ള്ള തീ​വ്ര പ​രി​ശ്ര​മ​ത്തി​ലാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. ശി​വ​ഗി​രി​യി​ൽ നി​ന്നും സ്ഥാ​നാ​ർ​ഥി ഇ​ന്ന​ലെ ഒ​ന്നാം ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ചു.
പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സ്ഥാ​നാ​ർ​ഥി അ​നു​ഗ്ര​ഹം തേ​ടി വേ​ങ്ക​മ​ല ക്ഷേ​ത്ര​ത്തി​ലെ​ത്തി. ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല ദി​ന​മാ​യ ഇ​ന്ന​ലെ പൊ​ങ്കാ​ല​യി​ടാ​നെ​ത്തി​യ ഭ​ക്ത​രോ​ടു വോ​ട്ടു ചോ​ദി​ക്കാ​നും സ്ഥാ​നാ​ർ​ഥി മ​റ​ന്നി​ല്ല. ഉ​ച്ച​യോ​ടെ അ​നു​ഗ്ര​ഹം തേ​ടി പോ​ത്ത​ൻ​കോ​ട് ക​രു​ണാ​ല​യ​ത്തി​ലെ​ത്തി.

തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ലി​ൽ ന​ട​ന്ന ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ക​ണ്‍​വ​ൻ​ഷ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​ണെ​ങ്കി​ലും മ​ണ്ഡ​ല​ങ്ങ​ളെ ഇ​ള​ക്കി​മ​റി​ച്ച് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു കൊ​ണ്ടാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം സ​മാ​പി​ച്ച​ത്.