കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പൊ​തു​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ്
Saturday, March 23, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പൊ​തു​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. "മേ​ക്ക് ഇ​ൻ ഇ​ന്ത്യ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഒ​ഴി​വാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്തെ ശ്രീ​ചി​ത്രാ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ "മേ​ക്ക് ഇ​ൻ ഇ​ന്ത്യ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി "ടെ​ക്നോ​ള​ജി കോ​ണ്‍​ക്ലേ​വ് 2019' എ​ന്ന പേ​രി​ൽ ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ശ്രീ​ചി​ത്രാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ത​യാ​റാ​ക്കി​യ പു​തി​യ പ​ദ്ധ​തി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ച​ട​ങ്ങാ​ണ് ഇ​ത്. ഈ ​പ​രി​പാ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. അ​തി​നാ​ൽ പ​രി​പാ​ടി മാ​റ്റി​വ​യ്ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​തു സം​ബ​ന്ധി​ച്ച് ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ, ജി​ല്ലാ വ​ര​ണാ​ധി​കാ​രി എ​ന്നി​വ​ർ​ക്ക് എ​ൽ​ഡി​എ​ഫ് പ​രാ​തി​യും ന​ൽ​കി.