മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി ന​ഗ​ര​സ​ഭ​യി​ൽ ബ​ഹ​ളം
Saturday, March 23, 2019 12:40 AM IST
മ​ല​പ്പു​റം: പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച ത​മി​ഴ്നാ​ട്ടു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ൽ ബ​ഹ​ളം. മേ​ട്ടു​പ്പാ​ള​യം സ്വ​ദേ​ശി സു​ന്ദ​ര​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യാ​ണ് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ന​ഗ​ര​സ​ഭ​യി​ലെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച അ​ൻ​പ​ത്തി​യൊ​ന്നു​കാ​ര​ൻ സു​ന്ദ​ര​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മാ​ണ് മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യു​ടെ ശ്മ​ശാ​ന​ത്തി​ലെ​ത്തി​ച്ച​ത്. ബ​ന്ധു​ക്ക​ളി​ല്ലാ​ത്ത​തു​കൊ​ണ്ട് മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭ അ​നു​മ​തി ന​ൽ​കി​യി​ല്ല. കു​ഴി​യെ​ടു​ത്ത് സം​സ്ക​രി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​താ​യ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി ന​ഗ​ര​സ​ഭ​യി​ലെ​ത്തി.

ബ​ന്ധു​ക്ക​ൾ കൂ​ടെ​യി​ല്ലെ​ങ്കി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ളി​ൽ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ന്ന​തി​ന് നി​യ​മ​ത​ട​സ​മു​ണ്ടെ​ന്നാ​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ വാ​ദം. തു​ട​ർ​ന്നു നാ​ട്ടു​കാ​ർ സു​ന്ദ​ര​ന്‍റെ ബ​ന്ധു​ക്ക​ളു​മാ​യി എ​ത്തി​യ​തോ​ടെ ന​ഗ​ര​സ​ഭ അ​നു​മ​തി ന​ൽ​കി.
അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.