ബാ​ങ്ക് കു​ടി​യി​റ​ക്കി​യ കു​ടും​ബ​ത്തി​ന് നി​യ​മ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കും: മ​ന്ത്രി കെ.​കെ.​ശൈ​ല​ജ
Saturday, March 23, 2019 12:40 AM IST
എ​ട​ക്ക​ര: പോ​ത്തു​ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് കു​ടി​യി​റ​ക്കി​യ കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ നി​യ​മ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. മു​ണ്ടേ​രി ത​ന്പു​രാ​ട്ടി​ക്ക​ല്ല് ആ​ർ​ത്തു​ങ്ക​ൽ ലൂ​സി​യേ​യും ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മ​ക​ൾ ജി​ലു​വി​നേ​യും ക​ണ്ട ശേ​ഷ​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ നി​യ​മ​പ​ര​മാ​യി ഇ​ട​പെ​ടു​ന്ന​തി​ൽ സ​ർ​ക്കാ​രി​ന് പ​രി​മി​തി​ക​ളു​ണ്ട്. എ​ന്നാ​ൽ കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ നി​യ​മ സ​ഹാ​യം ന​ൽ​കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​ടും​ബ​ത്തി​നെ സം​ര​ക്ഷി​ക്കു​ക എ​ന്ന നി​ല​പാ​ട് കൈ​ക്കൊ​ള്ളും.

അ​തി​നാ​യി പ്ര​ദേ​ശ​ത്തെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. ബാ​ങ്ക് വാ​യ്പ​ക​ൾ​ക്ക് സ​ർ​ക്കാ​ർ മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടും നി​ർ​ധ​ന കു​ടും​ബ​ത്തെ കു​ടി​യി​റ​ക്കി​യ പോ​ത്തു​ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റ​ത്തെ ക്രൂ​ര​ത​യാ​ണ്.
തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തു​പോ​ലും യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ബാ​ങ്കി​ന് നീ​തി പു​ല​ർ​ത്താ​ൻ ആ​വു​ന്നി​ല്ല എ​ന്ന​ത് അ​ത്ഭു​ത​ക​ര​മാ​ണ് എ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു.