ഗ​ർ​ഭി​ണി​യാ​യ യു​വ​തി തൂ​ങ്ങി മ​രി​ച്ചനിലയിൽ
Saturday, March 23, 2019 1:51 AM IST
എ​ട​ക്ക​ര: ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നില യിൽ. മൂ​ത്തേ​ടം ക​ൽ​ക്കു​ളം നീ​ലി​കാ​വി​ൽ വി​നീ​തി​ന്‍റെ ഭാ​ര്യ നി​ഥി​ല​യാ​ണ്(23) ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കാ​ണി​ച്ച് നി​ഥി​ല​യു​ടെ ബ​ന്ധു​ക്ക​ൾ എ​ട​ക്ക​ര സി​ഐ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​ന്പ​ത്തൂ​ർ തു​ന്പ​യി​ൽ ര​വി​യു​ടെ മ​ക​ളാ​ണ് നി​ഥി​ല.

രാ​ത്രി ഏ​ഴ​ര​ക്ക് ഉ​ണ്ടാ​യ സം​ഭ​വം ഒ​ൻ​പ​ത് മ​ണി​യാ​യി​ട്ടും ത​ങ്ങ​ളെ അ​റി​യി​ച്ചി​ല്ലെ​ന്നും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷം നാ​ട്ടു​കാ​രാ​ണ് ഫോ​ണി​ലൂ​ടെ വി​വ​രം അ​റി​യി​ച്ച​തെ​ന്നും നി​തി​ല​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. എ​ട്ട് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു നി​ഥി​ല. ഭാ​ര്യ​യു​ടെ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് വി​ദേ​ശ​ത്താ​യി​രു​ന്ന ഭ​ർ​ത്താ​വ് വി​നീ​ത് നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്. നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ആ​റ് വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ശി​വ​രാ​ജ് ഏ​ക മ​ക​നാ​ണ്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് എ​ട​ക്ക​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.