വീട്ടമ്മയെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി
Saturday, March 23, 2019 1:53 AM IST
കൊ​ട്ടാ​ര​ക്ക​ര: മ​ധ്യ​വ​യ​സ്ക​യെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ എ​ഴു​കോ​ണ്‍ റെ​യി​ല്‍​വേ മേ​ല്‍​പാ​ല​ത്തി​ന് താ​ഴെ​യു​ള്ള റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​ച്ചി​റ ഫൗ​സി​യ മ​ണ്‍​സി​ലി​ല്‍ ഷി​ഹാ​ബു​ദീ​ന്‍റെ ഭാ​ര്യ റം​ല​ത്ത് ബീ​വി (54) ആ​ണ് മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ .മ​ക്ക​ള്‍ : ബീ​ഗം ഫൗ​സി​യ ,റം​സി​യ .എ​ഴു​കോ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ന്യു​ന പ​ക്ഷ മോ​ര്‍​ച്ച കൊ​ല്ലം ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.