ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ച​ാര​ണം: പ​രാ​തി​യു​മാ​യി ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ
Saturday, March 23, 2019 7:37 AM IST
മൂ​വാ​റ്റു​പു​ഴ: ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ജോ​സ​ഫ് വാ​ഴ​ക്ക​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം എ​ന്ന പേ​രി​ൽ പോ​സ്റ്റു​ക​ൾ കാ​ണ​പ്പെ​ടു​ക​യും വ്യാ​പ​ക​മാ​യി വ്യ​ക്തി​ഹ​ത്യ ന​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​ത്ത​രം വ്യാ​ജ പ്ര​ച​ാര​ണ​ങ്ങ​ൾ​ക്കും വ്യ​ക്തി​ഹ​ത്യ​ക്കുമെതി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ഡി​ജി​പി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.