ഓ​ട്ടോ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി
Saturday, March 23, 2019 7:50 AM IST
മ​ട്ട​ന്നൂ​ർ: ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. 8.5 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി മ​ട്ട​ന്നൂ​ർ പ​രി​യാ​രം പാ​റ​ക്ക​ണ്ടി വീ​ട്ടി​ൽ സു​ബി​നി (27) നെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ സ​ഹി​തം അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​രി​ട്ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഹ​രി​ദാ​സ​ൻ പാ​ല​ക്ക​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ട്ട​ന്നൂ​ർ വാ​യാ​ന്തോ​ട് ഭാ​ഗ​ത്തു വ​ച്ച് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ആ​ന​ന്ദ​കൃ​ഷ്ണ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​കെ.​ഷാ​ജി, സ​നേ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.