ര​ണ്ടു മാ​സ​ക്കാ​ല​മെ​ങ്കി​ലും മ​ല​യോ​ര​ത്ത് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് അ​നു​വ​ദി​ക്ക​ണം: വ്യാ​പാ​രി​ക​ൾ
Saturday, March 23, 2019 7:57 AM IST
വെ​ള്ള​രി​ക്കു​ണ്ട്: അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ര​ണ്ടു യൂ​ണി​റ്റു​ക​ൾ ര​ണ്ടു മാ​സ​ക്കാ​ല​മെ​ങ്കി​ലും മ​ല​യോ​ര​ത്ത് അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. കാ​ഞ്ഞ​ങ്ങാ​ട്, പെ​രി​ങ്ങോം എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റു​ക​ളാ​ണ് മ​ല​യോ​ര​ത്ത് തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ൽ എ​ത്തു​ന്ന​ത്.

ദൂ​ര​ങ്ങ​ൾ താ​ണ്ടി അ​ഗ്നി​ര​ക്ഷാ​സേ​ന മ​ല​യോ​ര​ത്ത് എ​ത്തു​മ്പോ​ഴേ​ക്കും ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​ച്ചി​രി​ക്കും. അ​തി​നാ​ൽ എ​ത്ര​യും​വേ​ഗം ര​ണ്ട് അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റു​ക​ൾ മ​ല​യോ​ര​ത്ത് അ​നു​വ​ദി​ച്ച് താ​ത്കാ​ലി​ക സം​വി​ധാ​ന​മെ​ങ്കി​ലും ഒ​രു​ക്ക​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. പ്ര​സി​ഡ​ന്‍റ് ജി​മ്മി ഇ​ട​പ്പാ​ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ചെ​റി​യാ​ൻ, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കേ​ശ​വ​ൻ ന​മ്പീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.