മ​ണ്ഡ​ല​ത്തോ​ടു നീ​തി കാ​ട്ടാ​നാ​യ​തി​ൽ സം​തൃ​പ്തി: പി.​ക​രു​ണാ​ക​ര​ൻ
Saturday, March 23, 2019 7:57 AM IST
കാ​ഞ്ഞ​ങ്ങാ​ട്: യു​പി​എ, എ​ൻ​ഡി​എ സ​ർ​ക്കാ​റു​ക​ളു​ടെ ഭ​ര​ണ​ത്തി​ൽ ഒ​ന്ന​ര പ​തി​റ്റാ​ണ്ടു​കാ​ലം ലോ​ക​സ​ഭാം​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​തി​നു പ​രി​പൂ​ർ​ണ സം​തൃ​പ്തി​യു​ണ്ടെ​ന്ന് പി.​ക​രു​ണാ​ക​ര​ൻ എം​പി. കാ​ഞ്ഞ​ങ്ങാ​ട് പ്ര​സ് ഫോ​റ​ത്തി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റെ​യി​ൽ​വേ, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​താ​ശ്വാ​സം, വി​ദ്യാ​ഭ്യാ​സം, റോ​ഡ്, ആ​രോ​ഗ്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ എം​പി എ​ന്ന നി​ല​യ്ക്കു ന​ല്ല വി​ക​സ​ന​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ക​രു​ണാ​ക​ര​ൻ എം​പി പ​റ​ഞ്ഞു. എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്തു ഒ​ന്നാ​മ​താ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​ഇ​ന​ത്തി​ൽ 97 ശ​ത​മാ​ന​ണ് ചെ​ല​വ​ഴി​ച്ച​ത്.

അ​ധി​കൃ​ത​കേ​ന്ദ്ര​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യാ​ണ് വി​ക​സ​ന നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​ത്. റെ​യി​ൽ​വേ മേ​ഖ​ല​യി​ൽ 500 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ട്-​കാ​ണി​യൂ​ർ പാ​ത​യ്ക്കു ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ അ​നു​മ​തി​യാ​യി. പ​ദ്ധ​തി റെ​യി​ൽ​വേ ബ​ജ​റ്റി​ന്‍റെ പി​ങ്ക് ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ള്ള മ​ണ്ഡ​ല​മാ​ണ് കാ​സ​ർ​ഗോ​ഡ്. ഇ​തി​ൽ കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ർ​ഗോ​ഡ്, പ​യ്യ​ന്നൂ​ർ സ്റ്റേ​ഷ​നു​ക​ൾ എ ​ക്ലാ​സ് പ​ദ​വി നേ​ടി.12 സ്റ്റേ​ഷ​നു​ക​ൾ ആ​ദ​ർ​ശ് സ്റ്റേ​ഷ​നു​ക​ളാ​യി. നാ​ലു മേ​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മി​ച്ചു.

കേ​ന്ദ്ര പ​ദ്ധ​തി​യി​ൽ 125 കോ​ടി ചെ​ല​വി​ൽ റോ​ഡ് നി​ർ​മാ​ണം ന​ട​ത്തി. മ​ണ്ഡ​ല​ത്തി​ലെ 41 പൊ​തു വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു വാ​ഹ​നം അ​നു​വ​ദി​ച്ച​തും എ​ടു​ത്തു​പ​റ​യാ​വു​ന്ന നേ​ട്ട​മാ​ണ്.11 ആ​ശു​പ​ത്രി​ക​ൾ​ക്കു ആം​ബു​ല​ൻ​സും ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ടു വ്യ​ത്യ​സ്ഥ സ​ർ​ക്കാ​റു​ക​ൾ ഭ​രി​ക്കു​മ്പോ​ൾ ഇ​ത്ര​യും നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.