വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ചയാളെ തിരിച്ചറിഞ്ഞു
Saturday, March 23, 2019 10:16 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വാഹ നാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ​പാട്ട​വ​യ​ൽ റോ​ഡി​ൽ ഡ​യ​റ്റി​നു സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തേ​കാ​ലോ​ടെ ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ന്പി​ക്കൊ​ല്ലി കൊ​ട്ട​ക്കു​നി വെ​ള്ളാ​പ്പ​ള്ളി ലോ​റ​ൻ​സി​ന്‍റെ മ​ക​ൻ ജ​സ്റ്റി​ൻ (26) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്നു സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യ മൃ​ത​ദേ​ഹം രാ​ത്രി വൈ​കി​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

വ​യ​റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ജ​സ്റ്റി​ൻ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​ടെ​യാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ ര​ണ്ടു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​വി​വാ​ഹി​ത​നാ​ണ് ജ​സ്റ്റി​ൻ. അ​മ്മ: സെ​ലി​ൻ. സ​ഹോ​ദ​രി: ജ​സ്ന.