കാ​ന്ത​ല്ലൂ​ർ കാ​ട്ടാ​ന​പ്പേ​ടി​യി​ൽ; അ​ഞ്ചേ​ക്ക​ർ ക​രി​ന്പു​കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, March 23, 2019 10:42 PM IST
മ​റ​യൂ​ർ: ര​ണ്ടു​മാ​സ​മാ​യി കാ​ന്ത​ല്ലൂ​ർ മേ​ഖ​ല കാ​ട്ടാ​ന​പ്പേ​ടി​യി​ലാ​ണ്. ജ​ന​വാ​സ മേ​ഖ​ല​യി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും ദു​രി​തം​വി​ത​ച്ച് പ​ക​ൽ​പോ​ലും ഇ​വ​യു​ടെ സാ​ന്നി​ധ്യം ജ​ന​ത്തെ ഭീ​തി​യി​ലാ​ഴ്ത്തു​ക​യാ​ണ്.
ഇ​രു​പ​തി​ല​ധി​കം വ​രു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം അ​ഞ്ചി​ല​ധി​കം സം​ഘ​ങ്ങ​ളാ​യി​ട്ടാ​ണ് ഈ ​മേ​ഖ​ല​യി​ൽ താ​വ​ള​മ​ടി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​റ്റ​രാ​ത്രി​കൊ​ണ്ട് വെ​ട്ടു​ക്കാ​ട്ടി​ൽ അ​ഞ്ചേ​ക്ക​ർ ക​രി​ന്പു​കൃ​ഷി​യാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ത്ത​ത്. പൂ​ത്തൂ​ർ സ്വ​ദേ​ശി പു​തു​പ​റ​ന്പി​ൽ പി.​എ​ൻ. വി​ജ​യ​ന്‍റെ​യും കാ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി​നി ല​ത​ഗ​ണ​നാ​യ​ക​ത്തി​ന്‍റെ​യും ക​രി​ന്പു​കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. ര​ണ്ടാ​ഴ്ച​മു​ൻ​പ് വി​ജ​യ​ന്‍റെ ക​രി​ന്പു​കൃ​ഷി പ​കു​തി​യോ​ളം ന​ശി​പ്പി​ച്ചി​രു​ന്നു.
കാ​ന്ത​ല്ലൂ​ർ, പെ​രു​മ​ല, ആ​ടി​വ​യ​ൽ, കീ​ഴാ​ന്തൂ​ർ, വെ​ട്ടു​ക്കാ​ട് മേ​ഖ​ല​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ സ്ഥി​തി​യും സ​മാ​ന​മാ​ണ്. ശീ​ത​കാ​ല പ​ച്ച​ക്ക​റി കൃ​ഷി കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ൽ​നി​ന്നും സം​ര​ക്ഷി​ക്കു​വാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. രാ​ത്രി കാ​വ​ൽ​കി​ട​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വെ​ട്ടു​കാ​ടി​ൽ പി​ര​ശൂ​ടി, മു​ത്തു എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ത്തു. പി​ര​ശൂ​ടി​യു​ടെ ഭാ​ര്യ​യേ​യും മ​ക​നെ​യും വീ​ട്ടി​നു​ള്ളി​ൽ നാ​ലു​മ​ണി​ക്കൂ​ർ പു​റ​ത്തി​റ​ങ്ങു​വാ​ൻ ആ​നു​വ​ദി​ക്കാ​തെ വീ​ടി​നു​പു​റ​ത്ത് ആ​ന​ക​ൾ നി​ന്നു. വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ണ്ടാ​യി​രു​ന്ന കാ​ലി​ത്തീ​റ്റ​യും എ​ടു​ത്തു​തി​ന്നു. പ​ഞ്ചാ​യ​ത്തം​ഗം മ​ല്ലി​ക ശി​വ​കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി പോ​സ്റ്റും കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്തു.
ഇ​ത്ര​യും രൂ​ക്ഷ​മാ​യ കാ​ട്ടാ​ന ശ​ല്യ​മു​ണ്ടാ​യി​ട്ടും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ പ​റ​യു​ന്നു.

കാ​ട്ടാ​ന​യെ​ക​ണ്ട്
ഓ​ടി​യ ആ​ൾ​ക്ക്
വീ​ണു പ​രി​ക്ക്

മ​റ​യൂ​ർ: കൃ​ഷി​യി​ട​ത്തി​ൽ കാ​വ​ൽ​നി​ന്ന ക​ർ​ഷ​ക​നെ കാ​ട്ടാ​ന ഓ​ടി​ച്ചു. ഓ​ടു​ന്ന​തി​നി​ടെ വീ​ണ് കാ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി മ​നോ​ഹ​ര​ന് (42) പ​രി​ക്കേ​റ്റു. ആ​ടി​വ​യ​ലി​ൽ കൃ​ഷി​യി​ട​ത്തി​ൽ കാ​വ​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന മ​നോ​ഹ​ര​ൻ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ തു​ര​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​ന മ​നോ​ഹ​ര​നു​നേ​രേ തി​രി​യു​ക​യാ​യി​രു​ന്നു.
കാ​ട്ടാ​ന​യി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ഓ​ടു​ന്പോ​ൾ കു​ഴി​യി​ൽ​വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്.