യ​ന്ത്ര​ക്കൊ​യ്ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന വൈ​ക്കോ​ലി​നു പ്രി​യ​മേ​റു​ന്നു
Saturday, March 23, 2019 10:51 PM IST
എ​ട​ത്വ: പാ​ട​ശേ​ഖ​ര​ത്തു നി​ന്നും യ​ന്ത്ര​ക്കൊ​യ്ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന വൈ​ക്കോ​ലി​നു പ്രി​യ​മേ​റി. തൊ​ഴി​ലാ​ളി​ക​ൾ കൊ​യ്തെ​ടു​ക്കു​ന്ന വൈ​ക്കോ​ൽ ആ​വ​ശ്യ​ത്തി​നു ല​ഭി​ക്കാ​താ​യ​തോ​ടെ​യും പു​ല്ലി​ന്‍റെ ക​ടു​ത്ത ക്ഷാ​മ​വും കാ​ലി​ത്തീ​റ്റ​യു​ടെ ക്ര​മാ​തീ​ത​മാ​യ വി​ല​വ​ർ​ധ​ന​യു​മാ​ണ് യ​ന്ത്ര​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന വൈ​ക്കോ​ലി​നു പ്രി​യ​മേ​റാ​ൻ കാ​ര​ണ​മാ​യ​ത്. വൈ​ക്കോ​ലി​നു ക​ർ​ഷ​ക​ർ​ക്ക് ന​ല്ല വി​ല​യും ല​ഭി​ക്കു​ന്നു​ണ്ട്.

പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ആ​വ​ശ്യ​ക്കാ​ർ വൈ​ക്കോ​ലി​നാ​യി കു​ട്ട​നാ​ട്ടി​ലെ​ത്തു​ന്ന​ത്. റോ​ഡ്സൈ​ഡി​ൽ ഏ​ക്ക​റി​നു ആ​യി​രം രൂ​പ​യും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ 500 രൂ​പ​യു​മാ​ണ് വി​ല.

പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ്് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഏ​ജ​ൻ​റു​മാ​രെ​ത്തി വൈ​ക്കോ​ൽ കൊ​യ്ത്തി​നു മു​ന്പേ ക​രാ​ർ എ​ടു​ക്കു​ക​യും പി​ന്നീ​ട് കൊ​യ്ത്ത് ക​ഴി​യു​ന്ന​തോ​ടെ തി​രി പി​രി​ക്കു​ന്ന വി​ദ​ഗ്ധ സം​ഘ​ത്തെ എ​ത്തി​ച്ച് തി​രി​യാ​ക്കി​കൊ​ണ്ട് പോ​വു​ക​യു​മാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ യ​ന്ത്ര​ക്കൊ​യ്ത്ത് ആ​രം​ഭി​ച്ച​തോ​ടെ ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ വ​ര​വും നി​ല​ച്ചു. ഇ​തോ​ടെ കൊ​യ്ത്തൊ​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ത​ന്നെ കൂ​ന കൂ​ടി കി​ട​ക്കു​ക​യും നി​ശ്ചി​ത സ​മ​യ പ​രി​ധി ക​ഴി​യു​ന്ന​തോ​ടെ തീ​യി​ട്ടു ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്. ഈ ​തീ പ​ട​ർ​ന്നു പി​ടി​ച്ച് വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യി കി​ട​ക്കു​ന്ന നെ​ല്ല് ക​ത്തി ന​ശി​ക്കു​ക​യും സ​മീ​പ പു​ര​യി​ട​ത്തി​ൽ തീ ​പ​ട​ർ​ന്ന സം​ഭ​വ​വും നി​ര​വ​ധി​യാ​യി​രു​ന്നു.

പ്രാ​ദേ​ശി​ക​മാ​യി​പോ​ലും യ​ന്ത്ര​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന വൈ​ക്കോ​ൽ സം​ഭ​രി​ച്ചു​വ​യ്ക്കാ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ ത​യാ​റാ​യി​രു​ന്നി​ല്ല. മു​ൻ കാ​ല​ങ്ങ​ളി​ൽ കു​ട്ട​നാ​ട്ടി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ വൈ​ക്കോ​ൽ സം​ഭ​രി​ച്ചു​വ​യ്ക്കു​ക പ​തി​വാ​യി​രു​ന്നു.

വൈ​ക്കോ​ൽ തു​റു​വി​ലും വൈ​ക്കോ​ൽ പു​ര​യി​ലു​മാ​യി​രു​ന്നു സം​ഭ​രി​ച്ചി​രു​ന്ന​ത്. ക​ടു​ത്ത​ചൂ​ടി​ൽ പു​ൽ​ച്ചെ​ടി​ക​ൾ ഉ​ണ​ങ്ങി ന​ശി​ക്കു​ക​യും ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ര​ണ്ടാം​കൃ​ഷി ന​ശി​ച്ച​തി​നാ​ൽ വൈ​ക്കോ​ൽ ല​ഭി​ക്കാ​തെ വ​ന്ന​തും ക്ഷീ​ര​ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ൽ ആ​ക്കി​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന ക​ച്ചി​ത്തി​രി അ​മി​ത​വി​ല ന​ൽ​കി വാ​ങ്ങി​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കൊ​യ്ത്തു ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നും വി​ല്പ​ന​ക്കാ​ർ യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കെ​ട്ടു​ക​ളാ​ക്കി എ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ട്രാ​ക്ട​ർ പോ​ലു​ള്ള യ​ന്ത്രം കൊ​യ്തി​ട്ടി​രി​ക്കു​ന്ന വൈ​ക്കോ​ലി​നു മു​ക​ളി​ലൂ​ടെ ഓ​ടി​ക്കു​ന്പോ​ൾ പ്രൊ​പ്പ​ല്ല​റി​ൽ ചു​റ്റി കെ​ട്ടു​കെ​ട്ടാ​യി തീ​രും. ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് 60 കെ​ട്ടു​ക​ൾ​വ​രെ ത​യാ​റാ​ക്കും. ഒ​രു കെ​ട്ട് ആ​ക്കു​ന്ന​തി​ന് 45രൂ​പ​യാ​ണ് കൂ​ലി. ഇ​തി​നാ​യി തൃ​ശൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു ക​ണ​ക്കി​നു യ​ന്ത്ര​ങ്ങ​ളാ​ണ് വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്.