ജീ​വ​നം ത​യ്യ​ൽ യൂ​ണി​റ്റി​ലെ അ​മ്മ​മാ​ർ​ തി​ര​ക്കിലാണ്
Saturday, March 23, 2019 10:51 PM IST
അ​ന്പ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു. ജീ​വ​നം ത​യ്യ​ൽ യൂ​ണി​റ്റി​ലെ അ​മ്മ​മാ​ർ​ക്ക് തി​ര​ക്കോ​ട് തി​ര​ക്ക്. ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള സ്മാ​ര​ക ഗ​വ. യു​പി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​രാ​യ ജീ​വ​നം ത​യ്യി​ൽ യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ തി​ര​ക്കു കൂ​ടി​യ​ത്. ഇ​നി​യു​മൊ​ന്ന് വി​ശ്ര​മി​ക്ക​ണ​മെ​ങ്കി​ൽ ഇ​ല​ക്ഷ​ൻ ക​ഴി​യ​ണം. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തോ​ടെ അ​ല്പം കൂ​ടി തി​ര​ക്കു​കൂ​ടും .

ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യം വ​ലി​ച്ചെ​റി​ഞ്ഞ ജീ​വി​തം തി​രി​ച്ചു​പി​ടി​ക്കാ​ൻ ഒ​രു വ​ഴി​യും ഇ​ല്ലാ​തി​രു​ന്ന ഈ ​വീ​ട്ട​മ്മ​മാ​ർ​ക്ക് ഫ്ള​ഡ് വോ​ള​ൻ​റി​യേ​ഴ്സ് എ​ന്ന വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ പ​ത്ത് ത​യ്യ​ൽ മെ​ഷീ​നു​ക​ൾ ന​ൽ​കി​യി​രു​ന്നു. ത​യ്യ​ലി​ൽ പ്രാ​വീ​ണ്യം നേ​ടി​യ​വ​ർ മ​റ്റു​ള്ള​വ​രെ ത​യ്യ​ൽ പ​ഠി​പ്പി​ച്ചു. അ​ങ്ങ​നെ 36 അ​മ്മ​മാ​ർ ജീ​വ​നം ത​യ്യ​ൽ യൂ​ണി​റ്റി​ൽ അം​ഗ​ങ്ങ​ളാ​യി. സ്കൂ​ൾ യൂ​ണി​ഫോ​മു​ക​ൾ തു​ന്നി​ക്കൊ​ടു​ത്തു കി​ട്ടു​ന്ന തു​ക​യാ​യി​രു​ന്നു ആ​ദ്യ വ​രു​മാ​നം. സീ​സ​ണ്‍ ക​ഴി​ഞ്ഞ​തോ​ടെ അ​മ്മ​മാ​ർ ക​ട്ട​യും പ​ട​വും മ​ട​ക്കി വീ​ട്ടി​ൽ പോ​കാ​ൻ ത​യാ​റാ​യി​ല്ല. അ​ല​ങ്കാ​ര​മാ​ല​ക​ൾ നി​ർ​മി​ച്ച് വ​രു​മാ​നം കൂ​ട്ടാ​ൻ പ​ദ്ധ​തി​യി​ട്ടു.

പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രി​കെ തെ​ര​ഞ്ഞെ​ടു​പ്പ്പ്ര​ഖ്യാ​പ​നം വ​ന്ന​ത്. അ​തോ​ടെ വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ പ​ല​ത​ര​ത്തി​ലു​ള്ള മാ​ല​ക​ളും തോ​ര​ണ​ങ്ങ​ളും നി​ർ​മി​ക്കു​ന്ന ജോ​ലി​യി​ലേ​ക്ക് ഇ​വ​ർ തി​രി​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ട് തു​ണി​ക​ളി​ലാ​ണ് രാ​ഷ്ടീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ രീ​തി​യി​ലും നി​റ​ത്തി​ലു​മു​ള്ള കൊ​ടി തോ​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്.

സ്കൂ​ളി​ലെ ഒ​രു മു​റി വീ​ട്ട​മ്മ​മാ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ. മ​ന്ത്രി​മാ​ർ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​ള​ക്ട​ർ എ​ന്നി​വ​ർ സ്കൂ​ളി​ൽ എ​ത്തി ഇ​വ​ർ ന​ട​പ്പാ​ക്കു​ന്ന പ​ല പ​ദ്ധ​തി​ക​ളും നേ​രി​ൽ ക​ണ്ട് ഇ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു.