കൃ​പാ​ഭി​ഷേ​കം ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും
Saturday, March 23, 2019 10:51 PM IST
ചേ​ർ​ത്ത​ല: പാ​പി​ക​ളി​ല്ലാ​ത്ത സ​ഭ രോ​ഗി​ക​ളി​ല്ലാ​ത്ത ആ​ശു​പ​ത്രി പോ​ലെ​യാ​ണെ​ന്ന് ആ​ല​പ്പു​ഴ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ. അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ൽ അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡൊ​മി​നി​ക് വാ​ള·​നാ​ൽ ന​യി​ക്കു​ന്ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പ​ണ​ത്തി​നി​ട​യി​ൽ സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു വൈ​ദ്യ​ന് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​നോ ആ​ശു​പ​ത്രി​യി​ൽ വ​ര​രു​ത് എ​ന്ന് പ​റ​യാ​നോ പ​റ്റാ​ത്ത​തു പോ​ലെ സ​ഭ​യ്ക്ക് പാ​പി​ക​ളെ സ​ഭ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ബി​ഷ​പ് ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ പ​റ​ഞ്ഞു. കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്ന​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് അ​ർ​ത്തു​ങ്ക​ലി​ലേ​ക്ക് എ​ത്തി​യ​ത്. സ​മാ​പ​ന​ദി​ന​മാ​യ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ധ്യാ​ന​ഗു​രു ഫാ. ​ഡൊ​മി​നി​ക് വാ​ള·​നാ​ൽ നേ​തൃ​ത്വം ന​ല്കും. രോ​ഗി​ക​ൾ​ക്കാ​യി ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​രി​യി​ൽ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ക​ണ്‍​വ​ൻ​ഷ​നു​ശേ​ഷം വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നു​ള്ള യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളും ബ​സി​ലി​ക്ക അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.